മനുഷ്യ ജീവൻ പവിത്രമാണ് വിലപ്പെട്ടതാണ്. ഉടമസ്ഥൻ സൃഷ്ടാവാം ദൈവമാണ്. നമുക്ക് ചുറ്റുമുള്ള ലോകം സാങ്കേതികമായും വൈദ്യശാസ്ത്രപരമായും റോക്കറ്റ് പോലെ കുതിക്കുകയാണ്. ആയിരക്കണക്കിന് മൈലുകൾക്ക് അപ്പുറത്തിരുന്നുകൊണ്ട് സർജന്മാർ റോബോട്ടിക്ക് ടെലി സർജറി അതി വിദഗ്ധമായി ചെയ്ത് വിജയം ആഘോഷിക്കുമ്പോൾ അയലത്തുള്ള മനുഷ്യ ജീവിതങ്ങൾ ചികിത്സ ലഭിക്കാതെ നിരാശയിൽ ആത്മഹത്യ ചെയ്യുന്നു. സമ്പത്ത് വർദ്ധിച്ചു സൗകര്യങ്ങൾ അടിക്കടി ഉയരുന്നു എന്നാൽ മനുഷ്യൻ സാമൂഹികമായും മാനസികമായും നിലം പതിക്കുകയാണ്. നേട്ടങ്ങൾ കൈവരിക്കുമ്പോൾ തന്നെ നിരാശയുടെയും ശൂന്യതയുടെയും ചുഴിയിൽ കിടന്ന് മനുഷ്യർ നട്ടം തിരിയുന്നു. വിദ്യാധനം കുത്തിനിറയ്ക്കുമ്പോഴും മനുഷ്യൻെ്് ധൈര്യവും ആത്മവിശ്വാസവും ചോർന്നുപോകുകയാണ്. എല്ലാ രാജ്യങ്ങളിലും നാനാ മതസ്ഥരുടെയും ഇടയിൽ ഭാഷ വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ ആത്മഹത്യ എന്ന വ്യാധി ക്യാൻസർ പോലെ പടരുകയാണ്.
മനുഷ്യൻ പവിത്രമായ ജീവിതത്തെ തല്ലിക്കൊടുത്തുന്നു. ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള മാധ്യമ വാർത്തകൾ ഇന്ന് ഒരു സാധാരണ സംഭവവുമായി മാറിയിരിക്കുന്നു. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിക്കുന്നു ഇതിൽ പത്തു വയസ്സിന് മുകളിലുള്ള കുഞ്ഞുങ്ങളും ഉൾപ്പെടുന്നു എന്നുള്ളത് വളരെ ഭയപ്പെടുത്തുന്ന ഒരു സത്യമത്രേ. എല്ലാം പെട്ടെന്ന് സംഭവിച്ചു കഴിയുമ്പോൾ നാം കൈമലർത്തും അറിഞ്ഞില്ലായിരുന്നു ആരും സഹായിക്കുവാൻ ഇല്ലാതെ പോയല്ലോ പിന്നെ യാതൊരുവിധമായ അർത്ഥമില്ലാത്ത അനുശോചനങ്ങളും. ദൈവത്തിൻെ്് നാട് അഥവാ സാക്ഷര കേരളം ഇന്ന് കരയുന്നു. കൂട്ട ആത്മഹത്യ അവിടെ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
അക്ഷരങ്ങളുടെ നാട്ടിൽ ജീവിതത്തിന് ഇനിയും അർത്ഥമില്ലെന്നു തോന്നിയപ്പോൾ തോമസ് എബ്രഹാമും ഭാര്യ ജോസ്നയും രണ്ട് ടീനേജ് മക്കളും മരണത്തിലേക്ക് കാലെടുത്തുവെച്ചു. കണ്ണിന് കാഴ്ച ശക്തി കുറവുള്ള വിജിയും ഭർത്താവ് നാരായണനും കയ്യിലുണ്ടായിരുന്ന അവസാനത്തെ ചില്ലി കാശുകൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ഹോട്ടലിൽ നിന്ന് അന്ത്യ അത്താഴം വാങ്ങി കൊടുത്തതിനുശേഷം ഒന്നുമറിയാത്ത രണ്ട് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ആ പുഴയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന ചിത്രം ഹൃദയഭേദമാണ്. മൂവാറ്റുപുഴ പാലത്തിൽ നിന്ന് അന്നം വാരി കൊടുത്ത ആ കൈകൾ കൊണ്ട് സ്വന്തം പിഞ്ചോമനകളെ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ലോകം ഹതഭാഗ്യർ എന്ന വിധിയെഴുതിയ ആ മാതാപിതാക്കൾ ജീവിതം അവസാനിപ്പിച്ചു. ബഹു സമ്പന്നനും ബുദ്ധിമാനും എന്ന് സമൂഹം വിലയിരുത്തിയ കോൺഫിഡൻെ്് ഗ്രൂപ്പിൻെ്് സ്ഥാപകൻ സി ജെ റോയ് ബാംഗ്ലൂർ തുടങ്ങി വെള്ളിത്തിരയിൽ വെട്ടി തിളങ്ങിയവർ, സൗന്ദര്യ റാണിമാർ ഇങ്ങനെ നീളുന്ന ഒരു നിര പെട്ടെന്ന് ഒരു നിമിഷത്തെ മാനസിക പിരിമുറുക്കവും നാളെയെന്ന് ദിവസത്തെ നേരിടുവാൻ ഉള്ള ധൈര്യവും നഷ്ടപ്പെട്ടപ്പോൾ അതി പാവനമായ ജീവിതത്തെ തല്ലി കെടുത്തി. നാടിനെ നടുക്കുന്ന മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന
കൂട്ട ആത്മഹത്യകൾ പലപ്പോഴും നടന്നതിനുശേഷം ആണ് സമൂഹവും സഭയും ദേശവും അതിനെക്കുറിച്ച് ചിന്തിക്കുന്നത്. ഇത് വൈകി പോയ അവസരങ്ങളാണ്. എന്തുകൊണ്ട് സംഭവിച്ചു എന്ന് ചിന്തിക്കുന്നതും ചർച്ചകൾ നടത്തുന്നതും നല്ലതാണ്. ഇനിയും നാം ചെയ്യേണ്ടത് എന്ത് എങ്ങനെ പ്രവർത്തി പദത്തിലേക്ക് എത്തിക്കുവാൻ കഴിയും? നമുക്ക് എന്ത് പങ്കുവഹിക്കുവാൻ കഴിയും എന്നുള്ളതായിരിക്കണം. അങ്ങനെയെങ്കിൽ ചില ജീവിതങ്ങളെ മരണത്തിലേക്ക് തള്ളിയിടുന്ന കൊടുങ്കാറ്റിൽ നിന്ന് രക്ഷിക്കുവാൻ നമുക്ക് കഴിയും.
ആത്മഹത്യയുടെ കാരണങ്ങൾങ്ങൾ പരിശോധിക്കുകയാണെങ്കിൽ നിരവധിയുണ്ട്. പ്രധാനമായും ആത്‌മാഭിമാനം നഷ്ടപ്പെട്ടു എന്ന് ചിന്തിക്കുന്നവർ പിന്നെ മറ്റൊന്നും ചിന്തിക്കാതെ കടുത്ത തീരുമാനത്തിലേക്ക് കാലെടുത്തു വയ്ക്കുന്നു. ഇനിയും മറ്റൊരാളുടെ സഹായം ചോദിക്കുവാൻ അഭിമാനം അനുവദിക്കാത്തതുകൊണ്ട് ചിലർ ജീവിതത്തെ ഊതി കെടുത്തുന്നു. വർദ്ധിച്ച കട ഭാരങ്ങൾ താറുമാറായ മാനുഷിക കുടുംബ വ്യക്തി ബന്ധങ്ങൾ, ഒറ്റപ്പെടലുകൾ, അവഗണനകൾ, മാനസിക പിരിമുറുക്കം, തൊഴിലില്ലായ്മ, നിരാശ, വർദ്ധിച്ച മദ്യ മയക്കുമരുന്ന് ഉപയോഗം, പഠനത്തിലെ തോൽവി, പെട്ടെന്നുള്ള കോപം, പ്രണയ നൈരാശ്യം, ജീവിതം മടുത്തു എന്നുള്ള തോന്നൽ, മാനസിക നിലയുടെ താളം തെറ്റൽ, ലൈംഗിക പീഡനം, സോഷ്യൽ മീഡിയ പീഡനം, അപകർഷതാ മനോഭാവം ഇങ്ങനെ നീണ്ടു പോകുന്ന ഒരു നിര മനുഷ്യ ജീവിതങ്ങളെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന കരാളങ്ങൾ ഹസ്തങ്ങൾ അത്രേ.
നാം ഓരോരുത്തരും ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിനും സഭയ്ക്കും ഒരു ഉത്തരവാദിത്തമുണ്ട് ബാധ്യതയുണ്ട്. എല്ലാവരെയും കണ്ടുപിടിക്കുവാനും സഹായിക്കുവാനും നമുക്ക് കഴിയില്ലെങ്കിലും നമ്മുടെ അടുത്തുള്ളവരെ
നാം ഇടപെടുന്നവരെ മനസ്സിലാക്കുന്നതും അവർ കടന്നുപോകുന്ന വിഷയങ്ങൾ തിരിച്ചറിഞ്ഞ് ഒരു കൊച്ചു സഹായം വാക്കുകളിൽ കൂടിയോ പ്രവൃത്തിയിൽ കൂടിയോ എത്തിക്കുവാൻ കഴിയുമെങ്കിൽ നാം വിജയിച്ചു. മത രാഷ്ട്രീയ ഭേദമെന്യേ നമോരോരുത്തരും നമ്മുടേതായ പങ്കുകൾ സമൂഹത്തിൻെ്് ഉധാരണത്തിനു വേണ്ടി വഹിക്കണം. കോടികൾ ചിലവഴിച്ച് സൗധങ്ങൾ കെട്ടിപ്പെടുത്തുന്നതിലും ഉപരിയായി ചില ജീവിതങ്ങളെ പണിതുറപ്പിക്കുവാൻ അല്പം സമയം നാം കണ്ടെത്തുന്നുവെങ്കിൽ അത് ധന്യമാണ്. ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും പിരിമുറുക്കങ്ങൾ മാനസിക വെല്ലുവിളികൾ, കടഭാരം, രോഗങ്ങൾ ഇതൊക്കെ ജീവിതത്തിൽ നാം നേരിടുന്ന ഓരോ തിരമാലകളെന്നും ഇതിനെ കീഴടക്കുവാൻ ജീവിതത്തിൽ ലൈഫ് ജാക്കറ്റുകൾ ആയ ആത്മധൈര്യം, മനക്കരുത്ത്, ദൈവത്തിലുള്ള ആശ്രയം എന്നുമെന്നും നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്ന നിദാന്ത സത്യങ്ങൾ നാം ഓരോരുത്തർക്കും പകർന്നു കൊടുക്കണം. മനുഷ്യ ജീവിതത്തിൽ താഴ്ചകൾ സംഭവിക്കുമ്പോൾ പതറാതെ ഉറപ്പോടെ നിന്നുകൊണ്ട് അതിനെ തരണം ചെയ്യുവാനുള്ള മാനസിക കരുത്ത് പകരുന്ന ഉറവുകളായി നമ്മുടെ സഭയും സമൂഹവും മാറ്റപ്പെടട്ടെ.
പരസ്പരം പഴിചാരുകയും കുറഞ്ഞുപോയി കിട്ടിയില്ല എന്നുള്ള പരാതികൾ അവസാനിപ്പിച്ച് ലഭിച്ചതിന് ഉത്തവണ്ണം നന്ദി പറഞ്ഞുകൊണ്ട് ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ നാം തുനിയണ്ടത് ആവശ്യമാണ്. എത്രയോ വിലപ്പെട്ട ജീവിതങ്ങൾ പ്രായഭേദമെന്യേ നമ്മുടെ ചുറ്റും വീണ് ഉടയുന്നു. ഇതെല്ലാം കണ്ടും കേട്ടും മനസ്സ് തഴമ്പിച്ചവരായിട്ടല്ല നാം മാറേണ്ടത് പൊഴിഞ്ഞുപോയ ജീവിതം സമൂഹത്തിനും കുടുംബത്തിനും എത്രയോ നഷ്ടവും ദുഃഖവും വരുത്തി എന്ന് ചിന്തിച്ച് നാം അപലപിക്കണം. ഇനിയും മറ്റൊരാൾക്കും വേറൊരു കുടുംബത്തിനും ഇത് സംഭവിക്കാതിരിക്കുവാൻ നാം ആവോളം പ്രവർത്തിക്കണം. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെ നാം ചേർത്തുപിടിക്കണം അവരെ വീണ്ടും വേദനിപ്പിക്കരുത് . സർവ്വ ലോകവും ദുഷ്ടന്‍റെ അതീനതയിൽ കിടക്കുന്നു. പിശാച് വരുന്നത് കൊല്ലുവാനും മുടിക്കുവാനും മാത്രം. ഓരോ മനുഷ്യജീവിതങ്ങളും ദൈവത്തിന് വിലപ്പെട്ടതാണ് അത് പരിപാലിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ഞാൻ എൻെ്് സമാധാനം നിങ്ങൾക്ക് തരുന്നു എന്ന് അരുളി ചെയ്ത അരുമനാഥൻെ്് അരികിലേക്ക് നമുക്ക് അടുത്തുചെല്ലാം. നമ്മുടെ പ്രകാശം മറ്റുള്ളവർ കാണട്ടെ അങ്ങനെ മനുഷ്യമനസ്സുകളിൽ നിന്നും ജീവിതത്തിൽ നിന്നും ഇരുട്ട് നീങ്ങട്ടെ.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

