താൻ പണിയെടുത്ത ക്യാഷ് , തരാൻ മടിച്ചിരുന്ന നിർമാതാവിന്റെ കുത്തിനു പിടിച്ചായാലും വാങ്ങിയിരുന്ന നടൻ ആയിരിക്കുമ്പോഴും , തിരിച്ചു കിട്ടുമോ എന്ന് നോക്കാതെ ,പണം എത്രയായാലും മുടക്കാം പക്ഷെ എനിക്കൊരു ക്ലാസിക് സിനിമ നൽകണം എന്ന് പറഞ്ഞു കൊണ്ടു കേ ജി ജോർജിനെ കൊണ്ടു "ഇരകൾ " സൃഷ്ടിച്ച നിർമാതാവ് കൂടെ ആയിരുന്നൊരാൾ ....!!
" കത്തി സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ചോര പൊടിയും " എന്നൊരു ഡയലോഗുമായി ജയൻ തന്റെ പൗരുഷമേറിയ ശബ്ദം കൊണ്ടു കാണികളെ രസിപ്പിച്ചിരുനൊരു കാലത്ത് ..
എതിരാളി തനിക്ക് നേരെ വീശിയ കത്തിയിൽ കടന്നു പിടിച്ചു കൈത്തണ്ടയിൽ നിന്നും ചോര പൊടിയുമ്പോഴും മറു കൈ കൊണ്ടു സ്വന്തം താടയിൽ തനതായ താളത്തിൽ ഒന്നു തടവികൊണ്ട് "ഒന്നു പോടാ കൊച്ചനെ" എന്നും പറഞ്ഞു പ്രേക്ഷകരെ കോരിതരിപ്പിച്ചൊരു മനുഷ്യനുണ്ടായിരുന്നു ....!
ഷൂട്ടിനിടെ , പല ടേക്ക് പോയിട്ടും ഓക്കേ ആകാതെ അതിലെ നായകനോട് സംവിധായകന് ( ഐ വി ശശി ) " ഏയ് ശ്രദ്ധിക്കു നിങ്ങളിൽ അറിയാതെ ആ നടന്റെ മാനറിസങ്ങൾ കടന്നു വരുന്നു " എന്ന് പറയിക്കേണ്ട തരത്തിൽ കൂടെയുള്ള അഭിനേതാക്കളിൽ അത്ര മേൽ സ്വാധീനം ചെലുത്തിയിരുന്നോരു നടൻ ..... ! ( തൃഷ്ണ ഫിലിം ഷൂട്ട് )
കയ്യിൽ എരിയുന്ന സിഗരറ്റുമായി വാർത്താ സമ്മേളനത്തിൽ , മുഖ്യമന്ത്രി കസേരയിലിരുന്നു കൊണ്ടു ചെറു ചിരിയോടെ " ഈ നാട്ടിൽ ഒരിക്കലും തേനും പാലുമൊന്നും ആരുമൊഴുക്കാൻ പോകുന്നില്ല , ഒരു രാമരാജ്യവും ഇവിടെ വരാൻ പോകുന്നില്ല , വളരെ കുറച്ചു നാൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ എന്നെ അനുവദിക്കുക " എന്ന വാചകത്തിലൂടെ തന്റെ ശബ്ദ ഗംഭീര്യം കൊണ്ടു കേൾവിക്കാരെ മയക്കിയ കേ വി ആർ ആയും ( ഓഗസ്റ്റ് 1) .
കാഞ്ഞിരപ്പിള്ളി പപ്പനെയും , ഒരു നാട്ടിലെ മുഴുവൻ പോലീസുകാരെയും ഒന്നുമല്ലാതെയാക്കി, ചുമ്മാ അപ്പൂപ്പൻ താടി പോലെ പറത്തി വിട്ട ഉപ്പുകണ്ടം കോര യായും .... ( കോട്ടയം കുഞ്ഞച്ചൻ )..
അരങ്ങു തകർത്തു പരകായ പ്രവേശത്തിന്റെ അടുത്ത തലം കാഴ്ചകർക്ക് കാണിച്ചു നൽകി
ഒരു സൂപ്പർ സ്റ്റാർ സിനിമയിൽ പോലും മാറ്റാർക്കും അവകാശപെടാനില്ലാത്ത ശബ്ദവും , ശരീര ഭാഷയും മൂർച്ചയുള്ള കണ്ണുകളുമായി പ്രകടനം കൊണ്ടു നായകന്റെ ഒപ്പമോ ചിലപ്പോഴൊക്കെ അതിനേക്കാൾ മുകളിലോ പോയിരുന്നൊരാൾ .....!
കാസർഗോഡ് ഗവണ്മെന്റ് കോളേജിലും നഗർകോയിൽ സ്കോട് ക്രിസ്ത്യൻ കോളേജിലും തന്റെ സാന്നിധ്യം കൊണ്ടു മാത്രം ക്ലാസ് മുറികളെ നിറച്ചിരുന്ന അധ്യാപകൻ !
താൻ പണിയെടുത്ത ക്യാഷ് , തരാൻ മടിച്ചിരുന്ന നിർമാതാവിന്റെ കുത്തിനു പിടിച്ചായാലും വാങ്ങിയിരുന്ന നടൻ ആയിരിക്കുമ്പോഴും , തിരിച്ചു കിട്ടുമോ എന്ന് നോക്കാതെ ,പണം എത്രയായാലും മുടക്കാം പക്ഷെ എനിക്കൊരു ക്ലാസിക് സിനിമ നൽകണം എന്ന് പറഞ്ഞു കൊണ്ടു കേ ജി ജോർജിനെ കൊണ്ടു "ഇരകൾ " സൃഷ്ടിച്ച നിർമാതാവ് കൂടെ ആയിരുന്നൊരാൾ ....!!
"അനുഭവങ്ങളിലൂടെയും അറിവിലൂടെയും മാത്രമേ നീ നല്ലൊരു മനുഷ്യനാകുകയുള്ളു അതിനു നിനക്ക് പുസ്തകങ്ങളും യാത്രകളും കൂടിയേ തീരു "എന്ന് ഓർമ്മയുറച്ചു തുടങ്ങിയ കാലം മുതലേ പൃഥ്വിയുടെയും ഇന്ദ്രന്റെയും ചെവിയിൽ ഓതി കൊടുത്തിരുന്നൊരു അച്ഛൻ .
ആ മനുഷ്യൻ ഓർമകളിലേക്കു ചുരുങ്ങിയിട്ട് 27 വർഷങ്ങൾ !!
സനൽകുമാർ പദ്മനാഭൻ