ചങ്ങനാശേരി: ഫോമാ മുന്‍ വൈസ് പ്രസിഡണ്ട് ചങ്ങനാശേരി സ്വദേശി സണ്ണി വള്ളിക്കളത്തെ സുഹൃദ് സമിതി ആദരിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. വി.ജെ. ലാലി, സോണി മാറാട്ടുകുളം, ഷാജി തൂമ്പുങ്കല്‍, ജെമിനി പുളിമൂട്ടില്‍, വിനോദ് വെട്ടികാട് എന്നിവര്‍ പ്രസംഗിച്ചു. സണ്ണി വള്ളിക്കളം മറുപടി പ്രസംഗം നടത്തി.


