LITERATURE

സുരാജിന്റെ മുഖത്തടിച്ച് വിനായകന്‍, തിരിച്ചടിച്ച് സുരാജ്

Blog Image

പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമൂടും വിനായകനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ഗെറ്റപ്പ് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ടീസറുകളും നേരത്തേ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത ക്യാരക്ടർ ടീസറിൽ സുരാജിന്റെ മുഖത്ത് അടിക്കുന്ന വിനായകനെയും തിരിച്ചടിക്കുന്ന സുരാജിനെയുമാണ് കാണാനാകുന്നത്.


എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമൂടും വിനായകനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ഗെറ്റപ്പ് വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ടീസറുകളും നേരത്തേ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത ക്യാരക്ടർ ടീസറിൽ സുരാജിന്റെ മുഖത്ത് അടിക്കുന്ന വിനായകനെയും തിരിച്ചടിക്കുന്ന സുരാജിനെയുമാണ് കാണാനാകുന്നത്. മൂന്നാമത്തെ ക്യാരക്ടർ ടീസർ ഇരു താരങ്ങളുടെയും ഗെറ്റപ്പും സിനിമയുടെ ഴോണറും കൂടുതല്‍ വ്യക്തമാക്കുന്നതാണ്. പരസ്പരം കൊമ്പുകോര്‍ക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇരുവരുടേതുമെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ജയിലറിലെ കൊടുംക്രൂരനായ വില്ലനായി വേഷമിട്ട ശേഷം വിനായകന്‍ രൂപവും ശരീരഭാഷയും മാറ്റിയത് വീഡിയോയില്‍ വ്യക്തം. സുരാജ് വെഞ്ഞാറമ്മൂടാവട്ടെ പഴയ തമാശകളിലേക്ക് മടങ്ങി പോകുന്ന വിധമാണ് കഥാപാത്രമായി പെരുമാറുന്നത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ക്യാരക്ടർ ടീസറുകൾ. എന്‍ജിനീയര്‍ മാധവനാകുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും ശീരീരല ഭാഷയാണ് മൂന്നാമത്തെ വീഡിയോ ചിത്രീകരിക്കുന്നത്. ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാവുകയാണ് ഈ വീഡിയോകള്‍.

കോട്ടയം രമേഷ്, മെറിന്‍ ജോസ്, മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, വിനീത് വിശ്വം, സ്‌നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് എഡിറ്റിങ്.

https://www.youtube.com/watch?v=99DDjOpV_ZU

Related Posts