എൻ്റെ സുമേ നിന്നോടിതെത്ര പറഞ്ഞതാ ചട്ണിയിൽ ഇത്രേം മുളക് കുത്തി കലക്കരുത് ന്ന്
എത്ര പറഞ്ഞിട്ടെന്താ കാര്യം.
ഇപ്പോൾ നിങ്ങൾ കണ്ടത് വില്ലേജ് ഓഫീസർ ചന്ദ്രൻ്റെ വീട്ടിലെ പ്രാതൽ വിശേഷം.
സുമേ
ഊണ് കാലായോ?
ഒന്ന് വേഗം ങ്ങട് ആയിക്കോളൂ. വിശന്നിട്ട് കണ്ണു കാണണില്ല.
അല്ല സുമേ ഒരു കിലോ പുളിക്ക് എന്താ പ്പം വിലാന്ന് നിശ്ചം ണ്ടോ നിനക്ക്?
ഒരു മാസത്തേക്കുള്ള പുളിണ്ടല്ലോ ഈ സാമ്പാറിൽ . വിശപ്പിൻ്റെ ഊക്കോണ്ടാ ,ല്യാച്ചാ.
ഞാനിപ്പൊന്നും പറയണില്ല.
ഇപ്പോൾ കണ്ടത് ഉച്ചയൂണിൻ്റെ അരങ്ങ്.
ആയുധപ്പുര പോലെ സമ്പന്നമായ അടുക്കളയിൽ ഷെൽഫിലെ കാരിരുമ്പിൻ്റെ കത്തിയേയും വെട്ടുകത്തിയേയും നോക്കി സുമയുടെ കഴുത്തിലെ ഇത്തിരി പൊന്നിൻ്റെ താലി ഒന്നു ചിരിച്ചു. അവളെ നിശ്ശബ്ദയാക്കിയതിൻ്റെ വിജയച്ചിരി.