PRAVASI

വി. യൂദാശ്ലീഹായുടെ തിരുനാൾ ആചരിച്ചു

Blog Image

ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു. ഫാ. ജോനസ്  ചെറുനിലത്ത് അർപ്പിച്ച വി.കുർബാനയെത്തുടർന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിക്കൽ ലദീഞ്ഞിനും തിരുക്കർമ്മങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു. ജോൺസൻ& ജോസ്മി വാച്ചാച്ചിറ, സണ്ണി& സെലിൻ മുള്ളങ്കുഴി, ജെറി& ഷെറിൽ താന്നിക്കുഴുപ്പിൽ, ജെയിംസ്&ആലീസ് മംഗലത്ത് എന്നിവർ പ്രസുദേന്തിമാരായി. ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും തിരുനാൾ  നടത്തിപ്പിന് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.