PRAVASI

ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Blog Image

കുമ്പനാട് : ഇന്ന് രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

 

ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഫിലിപ്പ് പി. തോമസിനെ ജനറൽ പ്രസിഡന്റായും, പാസ്റ്റർ സാം ജോർജിനെ ജനറൽ വൈസ് പ്രസിഡന്റായും, പാസ്റ്റർ തോമസ് ജോർജിനെ ജനറൽ സെക്രട്ടറിയായും, പാസ്റ്റർ ടൈറ്റസ് ഈപ്പനെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ കുഞ്ഞച്ചൻ വാളകത്തെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ സജി പോളിനെ ജനറൽ ട്രഷററായും തിരഞ്ഞെടുത്തു.

 

പുതിയ ഭാരവാഹികൾ:

 

ജനറൽ പ്രസിഡന്റ് – പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ജനറൽ വൈസ് പ്രസിഡന്റ് – പാസ്റ്റർ സാം ജോർജ്

ജനറൽ സെക്രട്ടറി – പാസ്റ്റർ തോമസ് ജോർജ്

ജോയിന്റ് സെക്രട്ടറി – പാസ്റ്റർ ടൈറ്റസ് ഈപ്പൻ

ജോയിന്റ് സെക്രട്ടറി – ബ്രദർ കുഞ്ഞച്ചൻ വാളകം

ജനറൽ ട്രഷറർ – ബ്രദർ സജി പോൾ
 
ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.