PRAVASI

കാലത്തിന്റെ ചുവരെഴുത്തും ഭാഷയും അടിയുറച്ച ദൈവവിശ്വാസവും

Blog Image

നമ്മുടെ ജീവിത താളലയങ്ങൾ മനസ്സിലാക്കുവാനോ നിയത്രിക്കുവാനോ നയിക്കുവാനോ നമുക്ക് സാധിക്കുന്നുണ്ടോ? ഈ ഉത്തരം നമ്മുടെ ചില ജീവിത ദർശനങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും വിരല്ചൂണ്ടുന്നവയാണ്.
കാലത്തിന്റെ ചുവരെഴുത്തുകളും അതിന്റെ ഭാഷയും മനസ്സിലാക്കിയവർക്കും ദൈവവിശ്വാസം ആർജിച്ചവർക്കും മാത്രമാണ് ജീവിതതാളലയങ്ങളെ കൈപ്പിടിയിലൊതുക്കാനും തന്റെ ചൊല്പടിയിൽ നിർത്താനും സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം ക്ഷണികമായ വിജയങ്ങളൊക്ക്വ ഉണ്ടാകുമെങ്കിലും. അത് കൈവിട്ടുപോകും .

ചില ജീവിതസാഹചര്യങ്ങളെയൊക്കെ മറികടക്കുന്നതിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ചില മാർഗങ്ങളുണ്ട്. അത് ചിലപ്പോൾ വേണ്ടത്ര സമയം കൊടുക്കലോ മൗനം പാലിക്കൽ കൊണ്ടൊക്കെയാകാം മൗനം പാലിക്കുന്നത് തോൽവിയൊന്നുമല്ല .
നമ്മുടെ വിലയറിയാത്തവർക്കായി സമയം പാഴാക്കാതിരിക്കാനുള്ള ജീവിതപക്വതയാണ്.
നമ്മളെ തോൽപ്പിക്കാൻ കഴിയാത്തവർ പ്രകോപിക്കുവാനാണ് ശ്രദ്ധിക്കുകയും ശ്രമിക്കുകയും കാത്തിരിക്കുകയും ചെയുന്നത്.

കല്ലെറിയുന്നവരെയെല്ലാം എണ്ണിനിന്നു വിലപ്പെട്ട സമയം ദുർവ്യയം ചെയ്യാതെയും മുന്നോട്ടുള്ള വഴി മറന്നു പോകാതെയും ജീവിതം വഴിമുട്ടിനിൽക്കാതെയും ആ എറിഞ്ഞകല്ലുകൊണ്ടുതന്നെ തങ്ങളുടെ ജീവിതത്തിന്റെ അടിത്തറ കെട്ടിപ്പൊക്കണം.

ഒരാളുടെ ശക്തിയിലും കഴിവിലും പ്രതിഭയിലുമൊക്കെ അസൂയപ്പെടുന്നവരും പ്രതിയോഗികളുമായവർ അത് തകർക്കാൻ കഴിയാതെവരുബോൾ അവരുടെ മനസമാധാനം ഇല്ലാതാക്കാനനുള്ള ശ്രമത്തിലേക്കു ശ്രദ്ധതിരിക്കും.സൽപ്പേരിനു കളങ്കം വരുത്തുന്ന ആക്ഷേപങ്ങളും ഇല്ലാത്ത പരാതികളുമൊക്കെ കെട്ടിച്ചമക്കും.

സന്മാർഗ്ഗിയും
നന്മയുമുള്ള മനുഷ്യരിൽ l കാണുന്ന വെളിച്ചം വിജയം ഉയർച്ച അംഗീകാരം ശക്തി എന്നിവ രൂപപ്പെടുന്നത് മറ്റുള്ളവർക്കും നമുക്കുതന്നെയും കാണാനാവാത്ത ഇരുട്ടിലാണ്.നമ്മുടെ ഒൻപതു മാസത്തെ ആ ഇരുണ്ട ശാന്തതയുടെ പശ്ചാത്തലത്തിലാണ് നമ്മുടെ രൂപവും ഭാവവുമെല്ലാം രൂപീകൃതമായത്.

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങൾപോലും ഒരു തീനാളത്തിനും പകര്ച്ചവ്യാധിക്കും മുൻപിൽ പകച്ചുനിൽക്കുന്ന നമുക്കുമുന്പിലെ സാക്ഷ്യപത്രങ്ങളാണ് കഴിഞ്ഞ വര്ഷം (2025)അമേരിക്കയിലെ കാലിഫോർണിയയിലെ യും ഈ വര്ഷം (2026)കാനഡയിലും ഫ്രാൻസിലുമുണ്ടായ വൻതീപിടുത്തവും
2019 ലെ കോവിഡ് പേമാരിയുമൊക്കെ.

മനുഷ്യൻ ആകാശത്തോളമുയർന്ന ഗോപുരങ്ങളും ഹൈ റൈസ് കെട്ടിടങ്ങളും ചന്ദ്രനിൽ കാലുകുത്തുകയോ സമുദ്രത്തിന്റെ ആഴങ്ങളൊക്കെ അളന്നവനോ പണിതവനോയൊക്കെയാവാം. പക്ഷെ മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ മനുഷ്യരും ശക്തിയേറിയ രാജ്യങ്ങളുമെല്ലാം തീർത്തും നിസ്സഹായരാണ്.ഇതെല്ലാം ലോകത്തോടുള്ള ദൈവത്തിന്റെ ഒരു നിശബ്ദമായ മുന്നറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളുമാണ്.

നമ്മുടെജീവിതം നമ്മുടെ നിയത്രണത്തിലല്ല നാളെ എന്നത് നമ്മുടെ കൈകളിലുമല്ല. നമ്മുടെ രക്ഷ നമ്മുടെ സമ്പത്തിലോ വിദ്യാഭ്യാസത്തിലോ പ്രൗഡിയിലോ ജീവിത സാഹചര്യങ്ങളിലോ ഒന്നുമല്ലയെന്ന ഓർമ്മപ്പെടുത്തൽ.മനുഷ്യജീവിതത്തിന്റെ ക്ഷണികതയും വിചിത്രതയും അത് അനാവരണം ചെയ്യുന്നു. എന്നാൽ ഒന്നിനും തകർക്കാൻ കഴിയാത്ത ചില നിക്ഷേപങ്ങളുണ്ട്. അടിയുറച്ച ദൈവവിശ്വാസം പ്രാർത്ഥന നന്മ പ്രവൃത്തികൾ സ്നേഹം നാം വിതക്കപ്പെടുന്ന കരുണയുടെ വിത്തുകൾ. ഈ സാഹചര്യത്തോടു ചേർന്നുപോകുന്ന സങ്കീർത്തകന്റെ വാക്കുകൾ ഉചിതവും പ്രസക്തവുമാണ്. “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.”(Psalm 90:12 )

സ്വന്തം നാളുകളെ എണ്ണാൻ പഠിച്ച ഹൃദയജ്ഞാനമുള്ളവരാണ് യഥാർത്ഥത്തിൽ ജീവിക്കുവാൻ പഠിച്ചവർ.അതുപോലെ ഒരു വ്യക്തിയുടെ ഏറ്റവും നല്ല ഗുണം എന്ന് പറയുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയോ സമ്പത്തോ പദവികളോ വായനാശീലമോ ലോകം ചുറ്റിയ പരിചയമോ ഒന്നുമല്ല. മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കാത്തവിധം സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നതാണ്.

ആന്റണി ഫ്രാൻസിസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.