എനിക്ക് ഇരുട്ട് ഭയങ്കര പേടിയാണ്.
ഇരുട്ടില് വെൻ്റ്ലേറ്ററിലൂടെ
പ്രേതങ്ങളുടെ കൈകൾ
നീണ്ടു നീണ്ടു വരും.
ദൈവേ ന്ന് വിളിക്കാൻ
വിശ്വാസോമില്ല.
അങ്ങോരെ ഞാൻ കാണാനിരിക്കാണ്.
കുറെയുണ്ട്
ചോദിക്കാൻ .
അന്ന് രാത്രി
ലൈറ്റണച്ചു...
ഒന്നു കണ്ണടച്ചിട്ടേയുള്ളു.
ച ട പ ടാന്ന് വാതില് തല്ലിപ്പൊളിക്കണ ശബ്ദം.
നായേടെ നിർത്താത്ത കുര...
ഉറപ്പിച്ചു കള്ളന്മാർ
തിരുട്ടു വാലികൾ...
കൈ നീട്ടി പെപ്പർ സ്പ്രേ എടുത്തു.
കണ്ണടച്ചു തന്നെ നോബു തപ്പി ശരിയാക്കി..
കണ്ണുതുറന്നു മൊബൈൽ തപ്പിയെടുത്തു.
ഭാഗ്യം
അമ്മ ഉണർന്ന് എല്ലായിടത്തും ലൈറ്റിട്ടീക്ക്ണ്.
ധൈര്യായി.
പെപ്പെർ സ്പ്രേയുമായി എണീറ്റു ലൈറ്റിട്ടു.
ചുമ്മാ
ചുമ്മാ ക്ലോക്കില് നോക്കി.
ആറര മണി.
ഹി ഹി ഹി.
ലൈറ്റിട്ടത് സൂര്യ നായിരുന്നു.
അമ്പലത്തീന്ന് പിന്നേം പൊട്ടി
ച ട പ ടാന്ന്
നൂറ്റൊന്നു കതന .
ചന്ദ്രതാര