തിരുവല്ല നിയോജകമണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കാൻ പാർട്ടി നിയോഗിച്ചിരിക്കുന്ന വിവരം നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുമല്ലോ..
ഇത്തവണ തിരുവല്ല ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്!
ഒട്ടേറെ വികസന സാധ്യതകളുണ്ടായിരുന്ന നമ്മുടെ തിരുവല്ലയ്ക്ക് ആഗ്രഹിച്ചിരുന്ന ഒരു വളർച്ച ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടോ..
"തിരുത്തിയെഴുതാൻ തിരുവല്ല "
ഇനി നമുക്കൊരു മാറ്റം വേണം..
കാലങ്ങളായുള്ള തിരുവല്ലയുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം വേണം..
നിരവധി വലിയ ലക്ഷ്യങ്ങളുമായി ഈ തിരഞ്ഞെടുപ്പിലേക്ക് ഞാൻ ഇറങ്ങുകയാണ്...
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വിലയേറിയ വോട്ടുകളും നൽകി എന്നോടൊപ്പം നിൽക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..
ഈ വലിയ ദൗത്യം ഏൽപ്പിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, ശ്രീ. അമിത് ഷാ ജിക്കും, ശ്രീ. നിധിൻ നബിൻ ജിക്കും, ശ്രീ വിനോദ് താവഡെ ജിക്കും, ശ്രീ. രാജീവ് ചന്ദ്രശേഖർ ജിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..
എന്നോടൊപ്പം കരുത്തോടെ നിലകൊള്ളുന്ന നൂറുകണക്കിന് പ്രിയപ്പെട്ട പ്രവർത്തകരാണ് എന്റെ ശക്തിയും പ്രചോദനവും!
എല്ലാ സമ്മതിദായകരും തങ്ങളുടെ വിലയേറിയ വോട്ട് താമര ചിഹ്നത്തിൽ നൽകി എനിക്ക് ഉറച്ച പിന്തുണ നൽകണമെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു...
“You can't go back and change the beginning, but you can start where you are and change the ending..”


