PRAVASI

തൃശൂര്‍ വെടിക്കെട്ടുപുര അപകടത്തിൽ മരണം 14 ആയി; ചൂട് മൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത കുറവെന്ന് പെസോ

Blog Image

തൃശൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. എന്നാൽ‌ ഔദ്യോഗിക കണക്ക് അനുസരിച്ച് മരിച്ചവരുടെ എണ്ണം 10 ആണ്.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലിരിക്കെ ഉച്ചയോട് കൂടിയായിരുന്നു പ്രവീണിന്റെ മരണം സംഭവിച്ചത്. വെടിക്കെട്ടിനോടുള്ള കമ്പം കൊണ്ടാണ് പ്രവീൺ ഈ മേഖലയിലേക്ക് എത്തിയത്. ആദ്യമൊക്കെ പൂരപ്പറമ്പുകളിൽ വെടിക്കെട്ടിന് തീകൊളുത്താൻ പോകുമായിരുന്നു. ഇത് പിന്നീട് ഹരമാവുകയും വെടിക്കെട്ട് നിർമാണ മേഖലയിലേക്ക് എത്തുകയുമായിരുന്നു. വെടിക്കെട്ടിന്റെ മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്ന പുരയിലായിരുന്നു പ്രവീൺ. ആദ്യ പൊട്ടലോടെ പ്രവീണിന്റെ വെടിക്കെട്ട് പുരയിലും തീ പടർന്നു. അമ്മയും ഭാര്യയും മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമടങ്ങുന്നതാണ് പ്രവീണിന്റെ കുടുംബം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.