PRAVASI

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ - സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും

Blog Image

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2  (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കൺവെൻഷന്റെ സമാപന പ്രസംഗം നടത്തും.

ട്രിനിറ്റി ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും, മാർത്തോമാ സഭയുടെ കൺവെൻഷൻ പ്രസംഗകരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുമായ ഇവാഞ്ചലിസ്റ് ജോയ്  പുല്ലാട്  ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. നാല് ദശാബ്ദത്തിലധികമായി സുവിശേഷ  വയൽ പ്രദേശത്ത് ക്രിസ്തുവിന്റെ ഭടനായി പ്രവർത്തിക്കുന്ന ജോയ് പുല്ലാട് ദൈവത്തെ അറിയാതെ പോകുന്ന അനേക ജീവിതങ്ങളെ രക്ഷയുടെ അനുഭവത്തിലേക്കു  കൊണ്ടുവരുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു.  

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവവചന നത്തിന്റെ ആഴമേറിയ മർമ്മങ്ങളെ ഗ്രഹിക്കുവാൻ ഏവരെയും
സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ജിജോ.എം. ജേക്കബ് (വികാരി) - 832 898 8699
റവ.ജീവൻ ജോൺ (അസി. വികാരി) - 713 408 7394
അജിത് വർഗീസ് (സെക്രട്ടറി) - 832 216 9087

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.