ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നടി വീണ നായരെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് നടി വീണ നായർ. ഏറ്റുമാനൂരിൽ ബിജെപിയുടെ ഘടകക്ഷിയായ ട്വൻ്റി 20-യുടെ സ്ഥാനാർഥിയായാണ് മത്സര രംഗത്ത് ഇറങ്ങുക.ജിബു ജേക്കബ് സംവിധാനം ചെയ്‌ത വെള്ളിമൂങ്ങ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വീണ സിനിമാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മനോജ് സംവിധാനം ചെയ്‌ത 'എൻ്റെ മകൾ' എന്ന ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു വരുന്നു.

