PRAVASI

ഇന്ത്യൻ വിദ്യാർത്ഥിനിയെ പട്രോളിംഗ് വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുഎസ് പോലീസുകാരനെ പിരിച്ചുവിട്ടു

Blog Image

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാറിടിച്ചു കൊന്ന പോലീസുകാരനെ പിരിച്ചുവിട്ടു. ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 കാരിയായ ബിരുദ വിദ്യാർത്ഥിയെ ജാൻവി കന്ദുലയാണ് മരിച്ചത്.

കെവിൻ ഡേവ് എന്ന പോലീസുകാരൻ ഓടിച്ച പട്രോളിംഗ്‌ വാഹനം ഇടിച്ചാണ് സിയാറ്റിലിൽ വച്ച് ജാൻവി മരിക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിൽ മണിക്കൂറിൽ 119 കിമീ വേഗതയിൽ വന്ന പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 100 അടി ദൂരേക്ക് തെറിച്ച് വീണ ജാൻവിയെ ഡേവ് പരിഹസിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ്റെ ബോഡി ക്യാമിൽ നിന്നും വ്യക്തമായിരുന്നു.

“ഒരു കാറ്റുപോലെ അവൾ കാറിൽ വിൻഡ് ഷീറ്റിൽ വന്നിടിച്ചു. അവൾ പറന്നു പോയി. ഞാൻ ബേക്ക് ചവിട്ടി. അവൾ മരിച്ചു” – എന്നായിരുന്നു തീർത്തും പരിഹാസത്തോടെയും പുച്ഛത്തോടെയുമുളള പോലീസുകാരൻ്റെ പ്രതികരണം. ഈ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥനെ നേരത്തെ പുറത്താക്കിയിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.