തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെയും കേരള പബ്ലിക് സർവീസ് (പി.എസ്.സി) അംഗവും സാമൂഹ്യപ്രവർത്തകയുമായ ആർ പാർവതി ദേവിയുടെയും മകൻ പി ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജും വിവാഹിതരായി. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ പങ്കെടുത്തു.അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.


