ടാമ്പാ: ഏപ്രിന്‍ 13-നു രാവിലെ ഉണ്ടായ ഒരു കാറപകടത്തില്‍ മാന്നാര്‍ മണത്തറയില്‍ വറുഗീസ് കോശി ഫ്ളോറിഡയില്‍ മരണമടഞ്ഞു.
കൊച്ചുമോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വറുഗീസ് കോശി ടാമ്പാ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഒരു സജീവ സാന്നിദ്ധ്യമായിരുന്നു.
ആകസ്മികമായി ഉണ്ടായ ഈ ദാരുണാപകടം ഇടവക ജനങ്ങളേയും ടാമ്പായിലെ മലയാളി സമൂഹത്തേയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചുമോന്‍റെ നിര്യാണത്തില്‍ വിവിധ സാമുദായിക, സാംസ്കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
ഇടവക വികാരി വെരി റവ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ മരണാനന്തര ശുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ഭാര്യ: ശ്രീമതി ബിനി വറുഗീസ്
മകന്‍: നിതിന്‍
സംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. Any further information please contact:
Very Rev. George Paulose Cor Episcopa (Vicar)
Cell No: 813-838-1756
%20(1).jpeg)

