തിരുവനന്തപുരം തെഹിൻ സ്റ്റാർ മീഡിയ ഫിലിം സൊസൈറ്റിയുടെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാർഡ് നേടിയ വിനോദ് വിശ്വത്തിന്റെ "ഹാപ്പി മൊമന്റ സ് എന്ന ആഡ് ഫിലിമിന് ഡൽഹി നോയിഡ ഇന്റർനാഷണൽ ഫെസ്റ്റിവെല്ലിലേക്ക് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചു.പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജൂറി അംഗങ്ങളാണ് ചിത്രം തിരണ്ടെടുത്തത്.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും സംവിധായകനുമായ ശിവപ്രസാദിന്റെ ശിഷ്യനാണ് വിനോദ് വിശ്വം കിഴക്കഞ്ചേരി സ്വദേശിയാണ്. പൊറാട്ട് നാടകാചാര്യനായിരുന്ന നല്ലേപ്പിള്ളി നാരായണനെക്കുറിച്ച് ചോദ്യക്കാരൻ എന്ന ഡോക്യുമെന്ററി ആണ് വിനോദിന്റെ ആദ്യ സംവിധാന സംരംഭം .മുൻ റവന്യൂ മന്തിയും കമ്യൂണിസ്റ്റ് പാർട്ടി നേതാവുമായ കെ. ഇ ഇസ്മയിലിനെക്കുറിച്ച് റെഡ് സോൾജിയർ എന്ന ഡോക്യമെന്റി ചെയ്തു. മമ്മുട്ടി അതിഥിയായി എത്തിയ ഡോക്കുമെന്ററി കൂടിയായിരുന്നു ഇത് .പ്രശസ്ത പഞ്ചാബി നടിയും മോഡലുമായ സിദ്ധികാ ശർമ്മയാണ് ചിത്രത്തിലുള്ളത് ദൃശ്യ മാർബിൾസിനു വേണ്ടി ബാബു പീറ്റർ ആണ് നിർമ്മാതാവ്