PRAVASI

വ്യാജരെ തിരിച്ചറിയുക

Blog Image

ന്യൂയോര്‍ക്ക്: ഫൊക്കാന കേരള കണ്‍വന്‍ഷന്‍റെ തിരശ്ശീല ഉയരുവാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതിന്‍റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം അംഗസംഘടന അംഗങ്ങളുള്ള സംഘടനയുടെ എല്ലാവരെയും അഭിനന്ദിക്കുന്നത് ഉചിതമാണ്.
എന്നാല്‍, അവസാനനിമിഷം 'തൂണുംചാരി നിന്നവന്‍ പെണ്ണിനേം കൊണ്ടുപോയി' എന്നു തെളിയിക്കും മാത്രം സാമൂഹിക മാധ്യമങ്ങളില്‍ പല വ്യാജരും ഈ കേരളാ ഫൊക്കാന കണ്‍വന്‍ഷന്‍റെ വിജയം ഉറപ്പുവരുത്തുന്നത് താനാണെന്ന് എഴുതിപിടിപ്പിക്കുന്നത് ശ്ലാഘനീയമല്ല.
വാടകയ്ക്ക് എഴുത്തുകാരെ സുലഭമായി കിട്ടുന്ന ഇക്കാലത്ത് സത്യസന്ധമായി വസ്തുതകളെ ജനസമൂഹത്തിലെത്തിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്.
ഓണ്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 'ഇഷ്ടപ്രിയം' നേടി പ്രശസ്തരാകാന്‍ ഇവര്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് 'നെല്ലും പതിരും' തിരിച്ചറിയാനാവും എന്ന ബോധവും ഇവര്‍ക്ക് ഇല്ലാതെ പോകുന്നു. തനിക്ക് വിഘാതമായി ആരും മുന്നോട്ടു വരില്ല, വന്നാല്‍ തന്നെ അവരെ നേരിടാനുള്ള തൊലിക്കട്ടി തങ്ങള്‍ക്ക് ഉണ്ടെന്ന തോന്നലും ഇത്തരക്കാരെ ബാധിച്ചിരിക്കുന്നു എന്നും വ്യക്തമാകുന്നു.
എട്ടുകാലി മമ്മൂഞ്ഞിന്‍റെ (പിതൃത്വ-സ്ഥാപക-അവകാശി) മാതിരി അവകാശവാദം നിരത്തി പേരും പെരുമയ്ക്കും വേണ്ടി സ്വാര്‍ത്ഥ താല്‍പര്യം ഉള്ളില്‍ നിറച്ച് ഒരു ദേശീയ പ്രവാസി സംഘടനയുടെ പവിത്രതയെ സ്വായത്തമാക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അമേരിക്ക എന്ന ഈ പ്രവാസലോകത്ത് താമസിക്കുന്നതുകൊണ്ട് പ്രപഞ്ചം എന്‍റെ കാല്‍ക്കീഴിലാണെന്ന അപക്വതാ ബോധം ഉള്ളില്‍ പേറിക്കൊണ്ട് പേരിനും പ്രശസ്തിക്കും വേണ്ടി സൗഹാര്‍ദ്ദ മനസ്കനാണെന്ന് ഭാവിച്ച് സാമൂഹിക, സാംസ്കാരിക രംഗത്ത് ഞെളിഞ്ഞു നടക്കുന്ന അധഃകൃതമനസ്സാക്ഷിയുടെ ഉടമകളെ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ക്ഷണികനേരത്തേക്ക് ആകാശസീമകള്‍ക്കപ്പുറത്തേക്ക് പറന്നുയരാന്‍ വെമ്പുന്ന ഈയാംപാറ്റകളാണ് അവരെന്ന ബോധം അവര്‍ക്ക് ഇല്ലാതെപോകുന്നു എന്നതാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.