ഇത് ചൈത്ര തെരേസ ജോൺ ഐ പി എസ് .കേരള പൊലീസ് നടത്തിയ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയ്ക്ക് മലപ്പുറത്ത് പ്രവർത്തിച്ച ആ വളയിട്ട കൈകൾ. രാജ്യത്തെ വിവിധ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപുലമായ അന്തർസംസ്ഥാന ലഹരിമരുന്ന് ശൃംഖലയിലേക്കാണ് ചൈത്ര തെരേസ ജോൺ അന്വേഷണ സംഘത്തെ എത്തിച്ചത്. അത്യാധുനിക മാർഗങ്ങൾ ഉപയോഗിച്ചാണ് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.കേരളത്തിലും തമിഴ്നാട്ടിലും യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായാണ് പിടികൂടിയ എംഡിഎംഎ എത്തിച്ചിരുന്നത്.ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വൻതോതിൽ എംഡിഎംഎ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ആരുടെ മകളാണ് ചൈത്ര തെരേസ ജോൺ ?
1983 ഐആര്‍എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്‍റെ മകളാണ് ചൈത്ര തെരേസ ജോണ്‍.കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയാണ് ചൈത്ര. കസ്റ്റംസിലും ഡിആര്‍ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്തു സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്തു നിരവധി തവണ പിടികൂടി ഞെട്ടിച്ച ഉദ്യോഗസ്ഥന്‍. നിലവില്‍ ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡിആര്‍ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ചൈത്ര തെരേസ ജോണും ചില്ലറക്കാരി അല്ല. തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അർധരാത്രി റെയ്ഡ് നടത്തിയ ഐ പി എസുകാരി.2016 ലെ ഐപിഎസ് ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐപിഎസ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥ.വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്‍റെ തുടക്കം. പിന്നെ, തലശേരി എഎസ്പിയായി. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചൈത്ര പുതിയ തലമുറയിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ പുലിയാണ്.
എന്താണ് ചൈത്ര ജോൺ തെരേസ ഐ പി എസ്
2019 ലാണ് ചൈത്ര തെരേസ ജോൺ ഐ പി എസിനെ പരിചയപ്പെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും കൊല്ലത്ത് കമ്മീഷണറായി എത്തിയപ്പോൾ അത് സൗഹൃദമായി. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള പോലീസ് ഉദ്യോഗസ്ഥ. എല്ലാ പോലീസുകാരെയും ഒരുപോലെ കാണുന്ന പോലീസിംഗ് നടക്കണമെന്ന് ആഗ്രഹിക്കുന്ന വളരെ ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാൾ.പ്രതികളെ തിരക്കി ജില്ല വിട്ടും സംസ്ഥാനം വിട്ടും പോകുന്ന സഹപ്രവർത്തകരായ പോലീസുകാർ തിരികെ എത്തുന്നത് വരെ അത് ഫോളോപ് ചെയ്യുന്ന ചൈത്ര തെരേസ ജോൺ ഐ പി എസിൻ്റെ കരുതൽ പല തവണ പോലീസുകാർ പറഞ്ഞിട്ടുണ്ട്. ഒരു സിവിൽ പോലീസ് ഓഫീസർ പറഞ്ഞ ഒരു സംഭവം ഇങ്ങനെയാണ്, ഒരു പ്രതിയെ പിടിക്കാൻ ബാംഗ്ലൂർ പോകണം. ലഹരി മരുന്ന് വില്പനക്കാരനായ വിദേശിയാണ്. ദിവസങ്ങൾ അധികം കാത്തു നിൽക്കാനില്ല. പ്രതി രക്ഷപെടും. വിഷയം കൊല്ലം കമ്മീഷണറായിരുന്ന ചൈത്ര മേഡത്തെ അറിയിച്ചു. പോകാനുള്ള - അതിവേഗം റെഡിയാക്കി. പ്രശ്‌നം സാമ്പത്തികം ആയിരുന്നു. വിഷയം കമ്മീഷണറോട് പറഞ്ഞ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഒരു ചിരിയായിരുന്നു. സ്വന്തം കൈയ്യിൽ നിന്ന് പോകാൻ ഉള്ളതിൻ്റെ ഒരുവിഹിതം നൽകി. പോയി വന്ന ശേഷം എല്ലാം എഴുതി കിട്ടിമ്പോൾ തിരിച്ച് തന്നാൽ മതിയെന്നും പറഞ്ഞുവത്രേ. പ്രതിയെ രാത്രി പിടിഞ്ഞുന്നത് വരെ അവിടുത്തെ ഉദ്യോഗസ്ഥരുടെ അടക്കം സഹായം ചെയ്ത് നൽകി ചൈത്ര മേഡം ഞങ്ങൾക്ക് ഒപ്പം നിന്നു എന്ന് പറഞ്ഞ് തീർന്നപ്പോൾ ആ പോലീസുകാരൻ്റെ മുഖത്ത് സന്തോഷം. ഒപ്പം ഇതിന് മുൻപ് ലഭിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥയുടെ കരുതലും പ്രകടമായിരുന്നു.
ഇത് ഒന്നല്ല ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ട്. പോലീസുകാർക്ക് ഒപ്പം നിന്ന കഥകൾ. പോലീസ് ആണെങ്കിലും പോലീസ് കുപ്പായം ഊരിവെച്ച് പോലീസ് പണി വർഷങ്ങളായി എടുത്തവരെ പോലീസ് കുപ്പായം ഇടീച്ചതും കൊല്ലത്ത് ചൈത്ര ജോൺ തെരേസ ഐ പി എസ് ആണ്. പോലീസ് പണി കൃത്യമായി എടുക്കുന്നവർക്ക് ഒപ്പം അവർ ഉണ്ടാകും , പോലീസ് എന്ന് പറഞ്ഞ് നടക്കുന്നവർക്ക് എതിരെയുമാണ് ചൈത്ര തെരേസ ജോൺ എന്ന് നിസംശയം പറയാം. ചെയ്യുന്നതിലും , പറയുന്നതിലും ക്ലാരിറ്റി ഉള്ള , മനുഷ്യ പക്ഷമുള്ള , നീതി ബോധമുള്ള ഐ പി എസുകാരി. പോലീസ് കുപ്പായം വർഷങ്ങൾക്ക് ശേഷം ഇടേണ്ടി വന്ന കുറേ അസോസിയേഷൻ നേതാക്കൾ കൊല്ലത്ത് നിന്ന് വളരെ പണിപ്പെട്ട് രാഷ്‌ട്രീയ ഇടപെടലൽ നടത്തി ട്രാൻഫർ ആക്കി.
കൊല്ലം കമ്മീഷണറായി ഇരിക്കുമ്പോൾ പരാതികളുമായി ചെല്ലുന്നവരോട് ചൈത്ര മേഡം കാട്ടിയ അനുകമ്പയും, പരാതികളിൽ ഇടപെടുന്ന രീതിയും, സ്വാന്തനമാകുന്നതും, ഉറച്ച തീരുമാനം എടുക്കുന്ന സ്വഭാവും നേരിട്ടും, മറ്റുള്ളവർ പറഞ്ഞു൦ ധാരാളം അറിയാം. തൻ്റെ തിരക്ക് പിടിച്ച ജോലിക്ക് ഇടയിലും ലഹരി സംഘങ്ങളുടെ വേരറുക്കുവാനുള്ള പോരാട്ടത്തിൽ അചഞ്ചലമായി മുന്നേറുന്ന , കർമ്മ പഥത്തിൽ കളങ്കമില്ലാത്ത മികച്ച ട്രാക് റെക്കോർഡുമുള്ള പ്രിയപ്പെട്ട സുഹൃത്ത് ചൈത്ര തെരേസ ജോൺ ഐ പി എസിസ് അഭിനന്ദനങ്ങൾ ..

ചൈത്ര തെരേസ ജോൺ
കടപ്പാട്
ആർ.അരുൺരാജ്

