ഇന്ത്യയിൽ ജനിച്ചു വളർന്ന ഞാൻ ഇമിഗ്രന്റ് ആയി വരികയും പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്ത ഒരുവനാണ്. ഇപ്പോൾ ഞാൻ അമേരിക്കയിലെ നിയമം അനുസരിച്ചു ജോലി ചെയ്തു വരുന്നു.
30 വർഷം മുൻപ് ഞൻ ജോലിക്കു പ്രവേശിക്കുമ്പോൾ $4.50 ആയിരുന്നു മണിക്കൂറിൽ കിട്ടുന്ന വേതനം. പോസ്റ്റ് ഗ്രാഡുവേഷൻ കഴിഞ്ഞു ഇവിടെ എത്തിയപ്പോൾ അമേരിക്കക്കരെ പോലെ ഇംഗ്ലീഷ് സംസാരിക്കുവാനുള്ള വൈദഗ്ദ്ധ്യം ഇല്ലാഞ്ഞതിനാൽ ഒരു കമ്പനിയിലാണ് ജോലി തരപ്പെട്ടത്.
ഞാൻ എന്റെ പിറന്ന മണ്ണിനെ സ്നേഹിക്കുന്നു എന്നത് സത്യം. എങ്കിൽ ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് അമേരിക്കയെ ആണ്. അമേരിക്കയുടെ പൗരത്വം സ്വീകരിച്ച എനിക്ക് അമേരിക്കയുടെ നിയമങ്ങൾ അനുസരിച്ചു മാത്രമേ ജീവിക്കാനാവൂ. എനിക്ക് അതാകുന്നില്ലെങ്കിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു മടങ്ങിപോകുവാൻ നിയമ തടസങ്ങളൊന്നും ഇല്ല.
നിയമം അനുസരിച്ചു നടക്കുന്നവർക്ക് ഈ രാജ്യം സ്വർഗ്ഗ തുല്യമാണ്.
മൂന്നു കൈ കുഞ്ഞുങ്ങളുമായി എത്തിയ എനിക്ക് ശരിയായ ജീവിതം കാട്ടി തന്നത് അമേരിക്കയാണ്. കേരളത്തിൽ തുടർന്ന് ജീവിച്ചിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ കളിച്ചു ജീവിതം പാഴായി പോകേണ്ട ഒരുവനായി മാറുമായിരുന്നു ഞാൻ.
ദൈവനിയുക്തമായ ഒരു പ്രവാസ യാത്ര ആയിരുന്നു എനിക്ക് 30 വർഷം മുൻപ് ലഭിച്ചത്. ഇവിടെ എത്തിയപ്പോൾ എനിക്ക് അമേരിക്കയിൽ ജീവിക്കാൻ സാധിക്കുമോ എന്ന് ഭയമായിരുന്നു. അഞ്ചു വയസ്സ് 3 വയസ്സ് രണ്ടു വയസ്സ് പ്രായമേറിയ മൂന്നു പൊടി കുഞ്ഞുങ്ങളുമായി എത്തിയ ഞങ്ങൾക്ക് അമേരിക്കൻ ജീവിതം ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷെ പ്രതീക്ഷകൾ വിട്ടില്ല. മുന്നോട്ടു ജീവിക്കുവാനുള്ള ആരോഗ്യവും മനസ്സും ദൈവം ദാനമായി നൽകി. എത്തിയ രണ്ടു വർഷക്കാലം ഭാര്യ ജോലിക്കു പോകുവാൻ കഴിഞ്ഞില്ല കാരണം ബേബി സിറ്റിംഗ്.
നാട്ടിൽ ഉണ് കഴിഞ്ഞു ഉച്ച സമയത്തു മൂന്നു മണിക്കൂർ ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നു. രാത്രി ഒൻപതു മണിക്ക് ഉറങ്ങാൻ കിടന്നാൽ രാവിലെ 8 , 9 മണിക്ക് ഉണരും. ദിവസത്തിന്റെ 24 മണിക്കൂറിൽ 15 മണിക്കൂർ ഉറങ്ങി ശീലിച്ച എനിക്ക് ആ ശീലം ഒക്കെ ഉപേക്ഷിക്കേണ്ടി വന്നു.
ജീവിക്കൻ വേണ്ടി രാത്രി പകലാക്കി മാറ്റി. നാട്ടിൽ 15 മണിക്കൂർ ഉറക്കം ശീലിച്ച ഞാൻ അമേരിക്കയിൽ എത്തിയപ്പോൾ 15 മണിക്കൂറിലധികം ജോലി ചെയ്തു കുടുംബം പോറ്റി.
മൂന്നു മക്കളും സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം നില നിർത്തി. അച്ഛനമ്മമാരുടെ വിശ്രമമില്ലാത്ത ജീവിതം അവർ മനസ്സിലാക്കി. അവർ ഉന്നത ലക്ഷ്യത്തോടു അവർ പഠിച്ചു. രണ്ടു പേർ ഡോക്ടറേറ്റ് എടുത്തു. ഒരാൾ അക്കൗണ്ടിൽ ഇരട്ട മാസ്റ്റർ ബിരുദം സമ്പാദിച്ചു. സ്കൂൾ വിദ്യാഭ്യാസം തികച്ചും ഫ്രീ ആയിരുന്നു. എങ്കിൽ മൂന്നു പേരും ഒരേ സമയം കോളേജ് വിദ്യഭ്യാസം ആരംഭിക്കുമ്പോൾ ഞങ്ങളുടെ മനസ്സു പതറി. പക്ഷെ അവർക്കു വേണ്ട വിദ്യഭ്യാസ ചെലവ് സ്റ്റുഡന്റസ് ലോൺ ആയി ഈ രാജ്യം അനുവദിച്ചു തന്നു. ജോലി കിട്ടുമ്പോൾ തിരികെ നടക്കണമെന്ന വ്യവസ്ഥയിൽ. മക്കളുടെ നല്ല ഭാവി കാട്ടി തന്നത് അമേരിക്ക എന്ന രാജ്യമാണ്.കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന അമേരിക്കയിലെ നിയമങ്ങളാണ്.
ക്ലേശകരമായ ജീവിതം നയിച്ചു മക്കളുടെ നല്ല ജീവിതം കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഹൃദയ വേദനയുണ്ടക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ലക്ഷങ്ങൾ ലോണെടുത്തു പഠിച്ചു ജോലിക്കുവേണ്ടി അപേക്ഷിക്കുമ്പോൾ എച് വൺ വിസയുമായി അന്യരാജ്യത്തു നിന്നും എത്തുന്ന വ്യാജ ഡിഗ്രി കാർ നുഴഞ്ഞു കയറുന്നതു തികച്ചും പ്രതീക്ഷാർഹമാണ്. 5000 മുതൽ 20000 രൂപ വരെ കൊടുത്തു വാങ്ങിയ വ്യാജ ഡിഗ്രിയുമായി അമേരിക്കയിൽ ജോലി നോക്കുന്ന ആയിരക്കണക്കിന് ആൾക്കാർ ഇവിടെ ഉണ്ട്. പ്രതി വർഷം ഒന്നര ലക്ഷത്തിലധികം വേതനം വാങ്ങി സുഭിക്ഷമായി ജീവിക്കുന്നവർ.
ലക്ഷങ്ങൾ ലോൺ എടുത്തു ഇവിടെ പഠിച്ചു തൊഴിലിനു വേണ്ടി അലയുമ്പോൾ പിൻ വാതിലിലൂടെ ജോലിക്കു കയറി പറ്റുന്ന ഇത്തരക്കാരെ വരുതിയിൽ കൊണ്ട് വരുവാൻ അമേരിക്കൻ പ്രസിഡന്റ് കൊണ്ടു വരുന്ന എല്ലാ നിയമങ്ങളും സ്വാഗതാർഹമാണ്.
അമേരിക്കൻ ജനതയെ സ്നേഹിക്കുന്ന രാജ്യ സ്‌നേഹി ആണ് പ്രസിഡണ്ട് ട്രംപ്. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ രാജ്യ സ്‌നേഹി.

