PRAVASI

കടുത്തുരുത്തിയിൽ വിശ്വസ്തതയോടെ,സ്നേഹപൂർവ്വം അഡ്വ.മോൻസ് ജോസഫ്

Blog Image

ഏപ്രിൽ 9 ന് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മുടെയെല്ലാം സ്വന്തം മണ്ഡലമായ കടുത്തുരുത്തിയിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ഞാൻ വീണ്ടും ജനവിധി തേടുന്ന വിവരം എല്ലാവരെയും വിനയപൂർവ്വം അറിയിക്കുന്നു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളുടെയും സമഗ്ര വികസനത്തിന് വേണ്ടി നിരന്തരമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായി തുടരുന്നതിനും അതോടൊപ്പം നാടിനും ജനങ്ങൾക്കും കൂടുതൽ നന്മ ചെയ്യുന്നതിനും വേണ്ടി മുഴുവൻ സമയവും മാറ്റിവെച്ച് കർമ്മനിരതമായി തുടർന്നും ഞാൻ പ്രവർത്തിക്കുമെന്ന് വാക്ക് തരുന്നു.

എൻ്റെ നോമിനേഷൻ സമർപ്പണവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉടനെ നടക്കുകയാണ് . യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട് കൂടുതൽ ശക്തമായ ജനമുന്നേറ്റ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തുടർന്ന് നടത്തുന്നതാണ് ഇക്കാര്യങ്ങളിലെല്ലാം നിങ്ങളെവരുടെയും സഹായസഹകാരണങ്ങളും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു .

എൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ അടയാളത്തിൽ നിങ്ങളെവരുടെയും വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തി എളിവയവനായ എന്നെ വിജയിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.

വിശ്വസ്തതയോടെ സ്നേഹപൂർവ്വം

അഡ്വ.മോൻസ് ജോസഫ്

യുഡിഎഫ് സ്ഥാനാർഥി കടുത്തുരുത്തി നിയോജകമണ്ഡലം

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.