NSS OF CHICAGOയുടെ വുമൻസ് ഫോറം സഖി ഡിസംബർ 15-ന് സമൂഹത്തിലെ നിസ്സഹായരായ കുട്ടികൾക്കായി ഒരു വിജയകരമായ ടോയ് ഡ്രൈവ് സംഘടിപ്പിച്ചു.
സഖിക്കു സുമനസ്സുകളുടെ സഹായതാൽ വെറും നാലു ദിവസത്തിനുള്ളിൽ 100-ലേറെ കളിപ്പാവകൾ ശേഖരിക്കാൻ സാധിച്ചു.
കളിപ്പാവകൾ ഡിസംബർ 18-ന് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ സംഭാവനാ കേന്ദ്രത്തിൽ എത്തിച്ചു.
അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവിടെ നിന്ന് കളിപ്പാവകൾ വിതരണം ചെയ്തു.
ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഇത് ഒരു അനുഗ്രഹീത അനുഭവമായി.
Anjali Malayil, Anitha Pillai, Sukumari pillai, Kala Jayan, Lakshmi suresh, അഞ്ജലി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

