PRAVASI

ചിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോൽഘാടനം

Blog Image

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു പ്രവർത്തനോത്ഘാടനം നടത്തിയത്. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കോഓർഡിനേറ്റർ ജയ കുളങ്ങര സ്വാഗതം ആശംശിച്ചു. തുടർന്ന് വിമൻസ് മിനിസ്ട്രിയുടെ വരും വർഷങ്ങളിലെ പ്രവർത്തങ്ങൾക്ക് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ഫാ. സിജു മുടക്കോടിൽ നിലവിളക്ക് കൊളുത്തി പ്രവർത്തനോത്ഘാടനം നടത്തി. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം കോർഡിനേറ്റർസ്, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, പാരിഷ് എക്സിക്യൂട്ടീവ്, സി. സിൽവേരിയൂസ് എന്നിവർ തദവസരത്തിൽ

സന്നിഹിതരായിരുന്നു.

തുടർന്ന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് യേശുവും സ്ത്രീകളും എന്ന വിഷയത്തെ ആസ്‌പദമാക്കി കോട്ടയം സെയിന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ജെസ്സി തോട്ടിച്ചിറ ക്ലാസ്സെടുത്തു. കോഓർഡിനേറ്റർ റെജിമോൾ വല്ലൂർ മുഖ്യപ്രഭാഷകയെ സദസ്സിനു പരിചയപ്പെടുത്തി. കോഓർഡിനേറ്റർ ലിസ്സി മുല്ലപ്പള്ളി പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി. തുടർന് ആന്റണി വള്ളുരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ ഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.