PRAVASI

വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനം ബാങ്കോക്കിൽ : വാഷിങ്ടൺ കിക്കോഫ്‌ ശ്രദ്ധേയമായി

Blog Image

വാഷിംഗ്ടൺ: വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനത്തോട് അനുബന്ധിച്ച് വാഷിങ്ടണിൽ കിക്കോഫ് സംഘടിപ്പിച്ചു. സഹോദര മലയാളി സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കോൺഫറൻസ് ചെയർമാൻ ഡോ. ഡോ. ബാബു സ്റ്റീഫൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ WMC ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മോട്ടക്കൽ, അമേരിക്ക റീജിയൻ ചുമതലയുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഡോ.തങ്കം അരവിന്ദ്, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ( അഡ്മിൻ ) ജെയിംസ് കൂടൽ, ഫ്ലറിഡ പ്രൊവിൻസ് പ്രസിഡന്റ്‌ ബ്ലെസ്സൺ മണ്ണിൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

ഫോമ, ഫൊക്കാന തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. വാഷിങ്ടണിൽ ഉള്ള 5 മലയാളി സംഘടനകൾക്ക് ബാബു സ്റ്റീഫൻ ഫൌണ്ടേഷൻ 20000 ഡോളർ സംഭാവന നൽകി. വേൾഡ് മലയാളി ഗ്ലോബൽ കോൺഫറൻസിന്   അൻപതിനായിരം ഡോളർ നൽകുമെന്ന് ബാബു സ്റ്റീഫൻ അറിയിച്ചു .

WMC യിൽ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കിൽ ബൈനിയൽ കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. ആറ് റിജിയനുകളിലായി ഹൂസ്റ്റെൺ, ന്യൂ ജേഴ്‌സി, ലണ്ടൻ, ദുബായ് , തിരുവന്തപുരം, കൊച്ചി തുടങ്ങിയ 
നഗരങ്ങളിൽ ഇത്തരം വിളംബര യോഗങ്ങൾ ഒരുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യു. എസ്. എ) , അജോയ് കല്ലൻകുന്നിൽ (തായ്ലാൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘടക സമിതി രൂപീകരിച്ചു.അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുൻ പ്രസിഡൻ്റ് ബാബു സ്റ്റീഫൻ ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ആയി പ്രവർത്തിക്കുകയാണ്.

1995ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി മാറി. വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൻ തങ്കമണി ദിവാകരൻ, പ്രസിഡന്റ് തോമസ് മോട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ (യു. എസ്. എ), സെക്രട്ടറിമാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രൻ, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേൽ, ബ്ലെസ്സൻ മണ്ണിൽ ,

ഗീത രമേശ് ന്യൂ ഡൽഹി, കിരൺ ജെയിംസ് ആസ്ട്രേലിയ, നജീബ് ആർക്കേഡിയ ലണ്ടൻ, സുജിത്ത് ശ്രീനിവാസൻ ത്രിശൂർ റോബിൻ ജോസ് , രാജീവ് നായർ, ഷാഹുൽ ഹമീദ് ജോഷി പന്നാറാക്കുന്നിൽ, സലീന മോഹൻ,രാജേഷ് പി രാജൻ , രാമചന്ദ്രൻ പേരാമ്പ്ര,ജോൺ സാമുവേൽ അബുദാബി ,സജിത്ത് ഗിരിജൻ എന്നിവർ വിവിധ കോൺഫ്രൻസ് കമിറ്റികൾക്ക് നേതൃത്വം നൽകും.

മുപ്പതാം വർഷത്തേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജനപ്രതിനിധികൾ സാമൂഹ്യ സംസ്ക്കാരിക നേതാക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും.

കോൺഫ്രൻസിന്റെ അവതരണ ഗാനം ഒരുക്കുന്നത് പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട യാണ്. കോൺഫറൻസിന്റെ വിജയത്തിന് വേണ്ടി കൺവെൻഷൻ ചെയർമാൻ ബാബു സ്റ്റീഫന്റെയും ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെയും നേതൃത്വത്തിൽ സംഘടക സമിതി വിവിധ രാജ്യങ്ങളിലെ പ്രോവിൻസുകളിൽ വിളംബര സമ്മേളങ്ങൾ സംഘടിപ്പിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.