പ്രിയപ്പെട്ടവരേ,
തൃശൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ എൻ ഡി എയുടെ സ്ഥാനാർഥി ആയി താമര ചിഹ്നത്തിൽ ഞാൻ ഇക്കുറി ജനവിധി തേടുകയാണ് . എനിയ്ക്കും നിങ്ങൾക്കും നമ്മളെ തമ്മിൽ പരിചയപ്പെടുത്തേണ്ടതില്ല . നിങ്ങൾക്ക് മുന്നിൽ എന്നും ഉണ്ടായിരുന്നവളാണ് ഞാൻ . ഇനി അങ്ങോട്ടും ഒപ്പം ഉണ്ടാകും എന്ന ഉറപ്പാണ് ഈ ദിവസം എനിയ്ക്ക് നൽകാനുള്ളത് . നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
പത്മജ വേണുഗോപാൽ



