PRAVASI

സുഹൃത്തിന്റെ വിവാഹത്തിനായി ദുബായിൽ നിന്നെത്തിയ യുവാവ് അപകടത്തിൽ മരിച്ചു

Blog Image

കൊച്ചി: ദുബായിൽ നിന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ അങ്കമാലി എളവൂർ കവലയിലാണ് അപകടം. പാറക്കടവ് എളവൂർ പുതുശ്ശേരി വീട്ടിൽ വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫ്(29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എളവൂർ കവലയിലെ യു ടേണിൽ വച്ചാണ് അപകടം സംഭവിച്ചത്.
‌‍‌
ഇതുവഴി വന്ന യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് റോഡിൽ അവശനിലയിലായ ജോസഫിനെ കണ്ടത്. ഉടനെ അങ്കമാലി എൽ എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അങ്കമാലിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. യു ടേൺ തിരിയാൻ ബൈക്ക് വേഗത കുറച്ചപ്പോൾ പിറകിൽ വന്ന പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന.

അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇടവക പള്ളി സെമിത്തേരിയിൽ. അമ്മ: ഫിലോമിന. സഹോദരി: മരിയ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.