LITERATURE

സിയോൺ സഞ്ചാരി (കഥ )

Blog Image

 അക്കരക്കു പോകണം എന്നാൽ നദി നിറഞ്ഞു കവിഞ്ഞൊഴുകുന്നു . എന്തുചെയ്യാം നീന്തി കടക്കുക അത് അസാധ്യം .    ഇനി എന്ത് ചെയ്യും എങ്ങനെയും അക്കരെ കടന്നേപറ്റൂ . എത്ര ദൂരം യാത്ര ചെയ്താണ് ഇവിടെവരെ എത്തിയത് . ദുർഘടമായ നീണ്ട യാത്ര ഓർക്കാൻ പോലും വയ്യ. എങ്കിലും ഇവിടെവരെ എത്തിയല്ലോ അങ്ങനെ ഒരുസമാധാനമുണ്ട് ആ സമാധാനത്തിൽ  തിരിഞ്ഞൊന്നു നിന്ന് ദീർഘശ്വാസം വിട്ടു .


 അക്കരക്കു പോകണം എന്നാൽ നദി നിറഞ്ഞു കവിഞ്ഞൊഴുകുന്നു . എന്തുചെയ്യാം നീന്തി കടക്കുക അത് അസാധ്യം .    ഇനി എന്ത് ചെയ്യും എങ്ങനെയും അക്കരെ കടന്നേപറ്റൂ . എത്ര ദൂരം യാത്ര ചെയ്താണ് ഇവിടെവരെ എത്തിയത് . ദുർഘടമായ നീണ്ട യാത്ര ഓർക്കാൻ പോലും വയ്യ. എങ്കിലും ഇവിടെവരെ എത്തിയല്ലോ അങ്ങനെ ഒരുസമാധാനമുണ്ട് ആ സമാധാനത്തിൽ  തിരിഞ്ഞൊന്നു നിന്ന് ദീർഘശ്വാസം വിട്ടു .
       അങ്ങകലെ മലമുകൾ, കുളിച്ചീറനായി പുറംതിരിഞ്ഞുനിൽക്കുന്ന ഒരമ്മയുടെ ഇടയ്ക്കിടെ നരബാധിച്ച ശിരസ്സുപോലെ ഉയർന്നു നിൽക്കുന്നു. മാറുമറക്കുവാൻ ഇട്ടിരിക്കുന്ന ദാവണിപോലെ മൂടൽമഞ്   അവരുടെ പുറം  പൊതിഞ്ഞുപിടിച്ചിരിക്കുന്നു.  മനോഹരിയായ തന്റെ അമ്മയുടെ മടിത്തട്ട്‌. എന്തുരസമായിരുന്നു അന്നൊക്കെ അവിടെ. കുളിർ കാറ്റും നല്ല ശുദ്ധവായുവും കണ്ണാടിപോലെ തെളിഞ്ഞ വെള്ളമൊഴുകുന്ന കുഞ്ഞുകുഞ്ഞരുവികളും, ഇടയ്ക്കിടെ തെളിയുന്ന സൂര്യനാൽ മിന്നുന്ന   വെള്ളാരം കല്ലുള്ള പാറകളും. അതൊരോർമ്മമാത്രം അധികം നാൾ അവിടെ അങ്ങനെ കഴിയാൻ പറ്റിയില്ല .  തനിക്കെന്നല്ല ആർക്കുംതന്നെ അതിനു സാധിക്കയില്ല. മുന്നോട്ടല്ലേ പ്രയാണം . തിരിച്ചൊരടിപോലും  ആർക്കും പോകാൻ ഇന്നുവരെ സാധിച്ചിട്ടില്ല  . മുന്നോട്ടുചെല്ലും തോറും ഭാരം കൂടിയും വഴി ദുഘടവുമായിരിക്കും . ആദ്യത്തെ അത്രയും തെളിഞ്ഞതല്ലങ്കിലും കുറെ ഒക്കെ തെളിഞ്ഞ ആകാശവും തെളിഞ്ഞ വെള്ളവും അവിടെയും ലഭിച്ചിരുന്നു.  പോരാതിരിക്കാൻ പറ്റില്ലല്ലോ അങ്ങനെ മുന്നോട്ടു ചെല്ലുംതോറും കാര്ര്യങ്ങൾ മാറിക്കൊണ്ടിരുന്നു. കുത്തനെയുള്ള ഇറക്കത്തിൽ യാത്ര വേഗതയുള്ളതും എന്നാൽ കൂടുതൽ ഭീതിദായകവുമായിരുന്നു. കൂർത്തുമൂർത്ത കല്ലുകളുംമുള്ളുകളും നിറഞ്ഞപാത. കൂടുതൽ മുന്നോട്ടുവന്നപ്പോൾ അട്ടയും  തേളും പിന്നെപഴുതാരയും പാമ്പും.  ശരീരമാകെ ഷീണിച്ചു . ആ ക്ഷീണം കൂടികൂടിവന്നു. കൂടെ കൂട്ടിനുണ്ടായിരുന്ന പലരും തളർന്നങ്ങിരുന്നുപോയി, മറ്റു കുറച്ചുപേരൊക്കെ  ലക്‌ഷ്യംതെറ്റി  മറ്റുവഴികളിലെത്തി കാരണം അവർ താൽക്കാലികമായ ചില പ്രകാശത്തെകണ്ട്‌  വഴിതെറ്റിയിരുന്നു. നിങ്ങൾക്ക് വഴിതെറ്റി എന്ന് പുറകീന്നു പലരും വിളിച്ചുപറഞ്ഞത് കേട്ടിട്ടും  അവർ നിന്നില്ല കാരണം അവർകണ്ട പ്രകാശം  അവരുടെ ഇച്ഛക്ക് അനുസ്സരണമുള്ളതായിരുന്നു . ആ വഴികൾ ഇതിലും ഭേദമാണ് എന്നവർ സ്വയം കരുതി ആ മണ്ടത്തരം അവർ ഉറക്കെ നാലാൾകേൾക്കേ വിളിച്ചു പറയുകയും അത്  കേട്ട  ഭൂരിപക്ഷം പേരും തങ്ങളുടെ വഴിയും  അതിലെതിരിച്ചുവിട്ടു .  അവസാനം  താൻ ഒറ്റക്കായി യാത്ര .
         തന്നെക്കാൾ മുന്നേ പോയിരുന്ന വഴിതെറ്റാത്ത  പലരെയും കണ്ടുമുട്ടിയപ്പോൾ ആശ്വാസമായി.  പക്ഷെ എല്ലാവരും തിരക്കിലായിരുന്നു തമ്മിൽ സംസാരിക്കാനോ പങ്കുവയ്ക്കാനോ അവസ്സരം കിട്ടിയില്ല. മുന്നോട്ട്   തന്റെ വളരെ പ്രിയപ്പെട്ട പലരെയും  ഇനിയും കണ്ടുമുട്ടാം എന്ന പ്രദീക്ഷ അത് തന്റെ ക്ഷീണം  കുറച്ചു.  പേടിയോടെയും വിറയലോടെയും അപ്പോഴും മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു . അക്കരെ തന്നെഎതിരേൽക്കാൻ തന്റെ പ്രിയപെട്ടവരിൽ പലരും ഉണ്ടാകും എന്ന  ആ പ്രതീക്ഷ  ശക്തിയും ധൈര്യവും തന്നു. തന്നെയുമല്ല നദി കടന്നാൽ അതിമനോഹരവും അതിസംതൃപ്തവുമായ ഒരു സ്ഥലമുണ്ട്  എന്ന ചിന്തയും അവിടുത്തെ കാഴ്ചകളും സുഖസൗകര്യങ്ങളും സ്വപ്നം കണ്ടു അങ്ങനെ നദിയുടെ  അക്കരക്കു കൊണ്ടുപോകാൻ അലങ്കരിച്ച  വലിയ വള്ളവും  അതിൽവരുന്ന  കിരീടംവെച്ച വള്ളക്കാരനെയും പ്രദീക്ഷിച്ചു ഞാൻ പടവിലിരുന്നു.
      എന്തുരസ്സമാണീ നദിയും അതിലെ ഒഴുക്കും വെള്ളവും ആരോ പറയുന്നപോലെ തോന്നി.  ഒരുനിമിഷം മെല്ലെ ഒരു കൗതുകത്തിന്‌  കാലുകൾ നദിയിലെ ഒഴുക്കുള്ള തണുത്ത വെള്ളത്തിലേക്ക് ഇറക്കിവച്ചു. ഓഹോ ഓ എന്തൊരു തണുപ്പ്  ഞെട്ടിപ്പോയി. ചുറ്റും നോക്കി. ആരുമില്ല കാലുകളിലേക്കു നോക്കി വെള്ളമെവിടെ  നദിയെവിടെ . അക്കരെയെപ്പറ്റിയുള്ള ചിന്ത മാത്രം  ബാക്കിയായി. ആ നദിപോലും അങ്ങ് ദൂരെയായിപ്പോയി . അവിടെ എത്താൻ ഇനിയും എത്ര ദൂരം നടക്കണമോ ആവൊ.   ആ കുളിർമയുള്ള തണുത്ത വെള്ളത്തിൽ കാലുവയ്ക്കരുതായിരുന്നു എന്ന് അപ്പോൾ തോന്നിപോയി.


മാത്യു ചെറുശ്ശേരി 

Related Posts