തന്‍റെ ജീവിതത്തില്‍ രാഷ്ട്രീയപരമായ മുന്നേറ്റങ്ങള്‍ കൊണ്ടും, വ്യക്തമായ സാമൂഹ്യ ബോധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് സ്റ്റീഫന്‍ മറ്റത്തില്‍. ജീവിതമെന്ന ചെറിയ യാത്രയ്ക്കിടയില്‍ അദ്ദേഹം രൂപപ്പെടുത്തിയ പേര് വാനോളം ഉയര്‍ന്നതും, ശരികളുടെ വഴിയില്‍ മറ്റുള്ളവര്‍ നടന്നു നീങ്ങുന്നത് അദ്ദേഹം തന്നെ കണ്ടതും ഒരു വലിയ അത്ഭുതം തന്നെയാണ്.
സ്റ്റീഫന്‍ മറ്റത്തില്‍
ജനനവും ജീവിതരേഖയും
തന്‍റെ ജീവിതത്തില്‍ രാഷ്ട്രീയപരമായ മുന്നേറ്റങ്ങള്‍ കൊണ്ടും, വ്യക്തമായ സാമൂഹ്യ ബോധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് സ്റ്റീഫന്‍ മറ്റത്തില്‍. ജീവിതമെന്ന ചെറിയ യാത്രയ്ക്കിടയില്‍ അദ്ദേഹം രൂപപ്പെടുത്തിയ പേര് വാനോളം ഉയര്‍ന്നതും, ശരികളുടെ വഴിയില്‍ മറ്റുള്ളവര്‍ നടന്നു നീങ്ങുന്നത് അദ്ദേഹം തന്നെ കണ്ടതും ഒരു വലിയ അത്ഭുതം തന്നെയാണ്. സമൂഹത്തിനു വേണ്ടി, നന്മകള്‍ക്കു വേണ്ടി നിലകൊള്ളുന്ന മനുഷ്യനാണ് സ്റ്റീഫന്‍ മറ്റത്തില്‍.
1956 മാര്‍ച്ച് 28ന് കോട്ടയം ജില്ലയിലെ ഉഴവൂരില്‍ പരേതനായ ജോസഫ് കുര്യന്‍ മറ്റത്തിലിന്‍റെയും ഏലിക്കുട്ടി ജോസഫ് മറ്റത്തിലിന്‍റെയും മകനായാണ് സ്റ്റീഫന്‍ മറ്റത്തില്‍ ജനിച്ചത്. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ അള്‍ത്താര ബാലന്‍ ആയും ഒ. എല്‍. എല്‍. സ്കൂള്‍ വിദ്യാര്‍ത്ഥിയായുമാണ് സ്റ്റീഫന്‍റെ സാമൂഹിക ജീവിതം ആരംഭിച്ചത്. അന്ന് തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സ്റ്റീഫന്‍ ഉഴവൂര്‍ ഛഘഘഒടലെ കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ യൂണിറ്റിന്‍റെ പ്രസിഡന്‍റായിരുന്നു. സമൂഹത്തോടുള്ള കടപ്പാടുകളില്‍ കുട്ടിക്കാലം മുതല്‍ക്കെ സ്റ്റീഫന്‍ ശ്രദ്ധാലുവായിരുന്നു.
ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ പഠിക്കുന്ന കാലത്ത് കാത്തലിക് മാനേജ്മെന്‍റിന്‍റെ ചില അനീതികളുടെ പേരില്‍ ശബ്ദമുയര്‍ ത്താനും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാനും കോളേജില്‍ മുന്‍പന്തിയില്‍ സ്റ്റീഫനുണ്ടായിരുന്നു. കോളേജും അതിന്‍റെ രാഷ്ട്രീയ സ്വഭാവവും അവിടെയുള്ള ഭാവി തലമുറയുടെ വളര്‍ച്ചയുമെല്ലാം കണ്ടുകൊണ്ട് അദ്ദേഹം കോളേജില്‍ സാന്നിധ്യം അറിയിച്ചു.
രാഷ്ട്രീയ ജീവിതത്തിലെ
രാജകീയ മുഹൂര്‍ത്തങ്ങള്‍
സ്റ്റീഫന്‍ ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുകയും ഏറ്റവും കൂടിയ മാര്‍ജിനില്‍ വിജയിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ തന്നെ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. 1974 മുതല്‍ 1977 വരെ കെ. എസ്. യു. പാലാ ബ്ലോക്ക് പ്രസിഡന്‍റായും ഉഴവൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്തിനിടയ്ക്ക് പലപ്പോഴായി കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സ്റ്റീഫന്‍റെ കയ്യൊപ്പുകള്‍ പതിഞ്ഞിരുന്നു.
എം. എം. ജേക്കബ് എംപിയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇത് അദ്ദേഹത്തിന്‍റെ നിയോജക മണ്ഡലത്തിലെ പ്രാദേശിക ക്ഷേമത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തങ്ങള്‍ അധിക മാക്കി. തുടര്‍ന്ന് ബിരുദപഠനത്തിന് ശേഷം ബോംബെയില്‍ എത്തിയ സ്റ്റീഫന്‍ ചര്‍ച്ച് ഗേറ്റിലുള്ള ഗവ. ഇ. കോളേജ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസി ല്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ഡിപ്ലോമ എടുത്ത ശേഷം ബോംബെ യൂണിവേഴ്സിറ്റിയില്‍ എംകോമിനു ചേര്‍ന്നു, പിന്നീടാണ് രണ്ടാം വര്‍ഷത്തില്‍ സോമയ്യ കോളേജ് വിദ്യാവിഹാറില്‍ ജൂനിയര്‍ ലക്ചററായി പുതിയ ജീവിതം തുടങ്ങുന്നത്. വളരെ ഉത്തര വാദിത്തപ്പെട്ട കര്‍മ്മ മേഖലയായിരുന്നു അത്. പ്രത്യേകിച്ച് കുട്ടികള്‍ക്കൊപ്പമുള്ള ജീവിതം.
എം. കോം പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ സമയ അദ്ധ്യാപകനായി മാറുകയാ യിരുന്നു സ്റ്റീഫന്‍ മറ്റത്തില്‍. കൃത്യമായ ജോലിയും, ആത്മാര്‍ത്ഥതയും അധ്യാപനത്തിലെ വ്യത്യസ്തതയും കൊണ്ട് പിന്നീട് കെനിയയി ലേക്കു കുടിയേറ്റം. അവിടെ മുറിണ്ടോക്കോയില്‍ അധ്യാപനം. അക്കാദമിക് സഖ്യവും, സ്കൂള്‍ ബോര്‍ഡ്, പി.ടി.എ., ലോക്കല്‍ മാനേജ്മെന്‍റ്, രൂപത എന്നിവയ്ക്കുമിടയില്‍ അദ്ദേഹം മികച്ച സൗഹൃദ ബന്ധം പുലര്‍ത്തി. ഏറ്റവും മികച്ച സ്കൂളുകളിലൊന്നായി മുറിണ്ടോക്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളര്‍ന്നു. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ പദവിയിലേക്ക് സ്റ്റീഫന്‍ മറ്റത്തില്‍ ഉയര്‍ത്തപ്പെട്ടു. കെനിയന്‍ കൃഷിമന്ത്രി ജെറമിയ നൈഗ സ്കൂളിന്‍റെ രക്ഷാധികാരിയായിരുന്നു. സ്കൂള്‍ അദ്ദേഹത്തിന്‍റെ മണ്ഡലത്തിലായിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പലായി സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു ഏടായിരുന്നു അത്.
കുവൈറ്റിലെ ജീവിതവും പൊതു പ്രവര്‍ത്തനവും
സഹോദരങ്ങളുടെ പ്രേരണയെത്തുടര്‍ ന്നാണ് സ്റ്റീഫന്‍ കുവൈറ്റിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. കുവൈറ്റിലെ ജീവിതം വലിയൊരു മാറ്റമാണ് സ്റ്റീഫന്‍റെ ജീവിതത്തില്‍ രൂപപ്പെടുത്തിയത്, സ.ിബി.എസ്.ഇ. പരീക്ഷകളില്‍ 100% വിജയം നേടാ.നാകുന്ന ന്യൂ ഇന്ത്യന്‍ സ്കൂളില്‍ ലക്ചററായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ നിയമനം. കുവൈറ്റിലെ ഇന്ത്യന്‍ ജനസംഖ്യ ക്രമാതീതമായി വളരുകയും നിലവി ലുള്ള ഇന്ത്യന്‍ സ്കൂളുകളില്‍ മതിയായ സീറ്റുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത സമയ മായിരുന്നു അത്. ആ സമയത്താണ് അന്നത്തെ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് ആയിരുന്ന എ. വി. വര്‍ക്കിയെ പരിചയപെട്ടത്. കുവൈറ്റില്‍ കൂടുതല്‍ ഇന്ത്യന്‍ സ്കൂളുകളുടെ ആവശ്യകതയെക്കുറിച്ച് വര്‍ക്കി യോട് വിശദീകരിച്ചത് സ്റ്റീഫന്‍ മറ്റത്തില്‍ ആയി രുന്നു . ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഒരു സ്വകാര്യ ഇന്ത്യന്‍ സ്കൂള്‍ ലൈസന്‍സുമായി മറ്റത്തിലിനെ സമീപിച്ചു. അങ്ങനെയായിരുന്നു യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ കുവൈറ്റിന്‍റെ പിറവി.
കുവൈറ്റിലെ 25 വര്‍ഷത്തെ വാസത്തിലുടനീളം സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദ്ദവും കൊണ്ടുവരാന്‍ സജീവമായി പ്രവര്‍ത്തിച്ചു. കുവൈറ്റ് അധിനിവേശസമയത്ത് ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബുദ്ധി രാജ് ആയിരുന്നു. യാത്രാരേഖകള്‍ ലഭിക്കുന്നതിന് ഇറാഖിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് അറിഞ്ഞ അംബാസഡര്‍ സ്റ്റീഫനെ ബന്ധപ്പെടുകയും കുവൈറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാത്രാരേഖകള്‍ തയ്യാറാക്കുന്നതിനായി പാസ്പോര്‍ട്ടിന്‍റെ ഫോട്ടോ കോപ്പിയോ വിശദാംശങ്ങളോ എഴുതി ശേഖരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സ്റ്റീഫനെയും ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ മറ്റു ചിലരെയും അദ്ദേഹം ആ ജോലി ഏല്‍പ്പിച്ചു. 1990 സെപ്തംബര്‍ വരെ ആ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഒരു ദിവസം, ബസ്ര ഇന്ത്യന്‍ എംബസിയില്‍ നിന്ന് യാത്രാ രേഖകളുമായി മടങ്ങുമ്പോള്‍, കുവൈറ്റിലെ അംബാസിയയില്‍ ഒരു റോഡ് ബ്ലോക്കില്‍ തന്‍റെ കൂടെ യാത്ര ചെയ്തിരുന്ന ഒരു സുഹൃത്തിന്‍റെ പക്കല്‍ ബസ്രയില്‍ നിന്ന് കുറച്ച് മദ്യക്കുപ്പികള്‍ പിടിച്ചു. (സദ്ദാം ഹുസൈന്‍ ഒരു ലിബറല്‍ രാഷ്ട്രീയക്കാരന്‍/സ്വേച്ഛാധിപതിയായിരുന്നു, എല്ലാ ആളുകള്‍ക്കും സ്വാതന്ത്ര്യം അനുവദിച്ചു, മുസ്ലീം ഭൂരിപക്ഷ രാജ്യമാണെ ങ്കിലും ഇറാഖില്‍ എല്ലായിടത്തും മദ്യം ലഭ്യമാ യിരുന്നു). ഇറാഖി ചെക്കിംഗ് ഉദ്യോഗസ്ഥന്‍ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു, സുഹൃത്ത് എതിര്‍ത്തു. ഇറാഖി പട്ടാളക്കാരന്‍ രണ്ടു പേരെയും കാറില്‍ നിന്ന് തള്ളിയിട്ട് തോക്കിന്‍ മുനയില്‍ നിര്‍ത്തി. അത് തങ്ങളുടെ അവസാന ദിവസമാണെന്ന് കരുതി കണ്ണുകള്‍ അടച്ചു. പെട്ടെന്ന് ആരോ സ്റ്റീഫനെ കെട്ടിപ്പിടിച്ച് ഒഴിവാക്കാന്‍ ആജ്ഞാപിച്ചു. കണ്ണുതുറന്നപ്പോള്‍ കണ്ടത് ബുള്ളറ്റില്‍ നിന്ന് തന്നെ തടഞ്ഞത് ഒരു ഇറാഖി സൈനികന്‍ .അദ്ദേഹവും സൈനികരും ഹിജാബ് പോലെയുള്ള ഒരു തുണികൊണ്ട് മുഖം മറച്ചിരുന്നു ആ സൈനികന്‍ സ്റ്റീഫന്‍റെ അടുത്തു വന്നു ചെവിയില്‍ ഇങ്ങനെ പറഞ്ഞു. 'സ്റ്റീഫന്‍ ഞാന്‍ അബ്ദുള്ളയാണ്. താങ്കളോടൊപ്പം അല്‍ഗാനിയം കമ്പനിയില്‍ ജോലി ചെയ്യുവാന്‍ നിങ്ങള്‍ അവസരം നല്‍കിയ അബ്ദുള്ള'. അന്ന് ഇവരുടെ ജീവന്‍ രക്ഷിച്ചത് തന്‍റെ സഹപ്രവര്‍ ത്തകനും ഇറാഖ് ആര്‍മി കമാണ്ടറുമായിരുന്ന അദ്ദേഹമായിരുന്നു.
'നന്ദി അബ്ദുള്ള... നിങ്ങള്‍ എവിടെയായിരുന്നാലും?'
കുവൈറ്റ് അധിനിവേശത്തിന് മുമ്പ്
കുവൈറ്റ് ടൈംസ് ഇംഗ്ലീഷ് പത്രത്തിലെ മലയാളം എഡിഷന്‍ (കൈയെഴുത്ത്)പത്രത്തില്‍ സ്റ്റീഫന്‍ ഒരു കോളമിസ്റ്റായി മാറി. അതായിരുന്നു പിന്നീടുള്ള സ്റ്റീഫന്‍റെ ജീവിതം മാറ്റിമറിച്ചത്. എം.എം ജേക്കബിന്‍റെ കുവൈറ്റ് സന്ദര്‍ശനത്തിന് രണ്ട് കോളം വാര്‍ത്ത സ്റ്റീഫന്‍ നല്‍കിയിരുന്നു, അതിനെ തുടര്‍ന്ന് എം.എം ജേക്കബുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ഒത്തുകൂടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചു. ഏകദേശം 20 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു, ജേക്ക ബിന്‍റെ ഉപദേശപ്രകാരം സ്റ്റീഫനും സംഘവും ചേര്‍ന്ന് ഗള്‍ഫ് മലയാളി കോണ്‍ഗ്രസ് രൂപീക രിച്ചു. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാ യിരുന്നു അത്.
ചെന്നെത്തുന്ന എല്ലാ ഇടങ്ങളിലും സ്റ്റീഫന്‍ തന്‍റെ സാമൂഹിക ബോധം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. കേരളത്തിലും മുംബൈയിലും കെനിയയിലും തുടര്‍ന്ന് കുവൈറ്റിലും അത് തന്നെ സംഭവിച്ചു. സ്റ്റീഫന്‍ തന്‍റെതായ ഒരു ലോകം അവിടെ സൃഷ്ടിച്ചു. തുടര്‍ന്ന് മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം സജ്ജമായി. നാടുകള്‍ക്കൊന്നും തന്നെ സ്റ്റീഫനിലെ രാഷ്ട്രീയക്കാരനെ മാറ്റാന്‍ കഴിഞ്ഞില്ല. അദ്ദേഹം വളര്‍ന്നുകൊണ്ടേയിരുന്നു.
ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസിന്‍റെ (ഛകഇ) പ്രസിഡന്‍റായി രണ്ടു തവണ നിയമിക്കപ്പെട്ട സ്റ്റീഫന്, കേരളത്തിലെയും സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതാക്കളെയും സ്വീകരിക്കാനും സ്വാഗതം ചെയ്യാനും അവസരം ലഭിച്ചു.
കലാകാര്‍ എന്ന പേരില്‍ സംഗീത പ്രതിഭകള്‍ക്കായി സ്ഥാപിച്ച മറ്റൊരു സാമൂഹിക സംഘടനയുടെ സ്ഥാപക പ്രസിഡന്‍റുമായിരുന്നു അദ്ദേഹം. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന സംഗീത നിശകള്‍ ജീവിതത്തിന്‍റെ മറ്റൊരു തലം കൂടി വെളിപ്പെടുത്തുന്നവയായിരുന്നു .
നാനാത്വത്തില്‍ ഏകത്വം എന്ന യഥാര്‍ത്ഥ ഇന്ത്യന്‍ ആശയത്തിലൂന്നി എല്ലാ മത, ജാതി, രാഷ്ട്രീയ, സാമ്പത്തിക ഗ്രൂപ്പുകളോടൊപ്പം ഒത്തുചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു, കുവൈറ്റിലെ 25 വര്‍ഷത്തെ ജീവിതം ഒരു വലിയ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കുവൈറ്റ് ഇറാഖ് സംഘര്‍ഷം നടന്ന കാലഘട്ടത്തിലും, അതിന് മുമ്പും സ്റ്റീഫന്‍ വീടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുകയും, ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സഹായത്തോടെ അവരെ രക്ഷപ്പെടുത്തി, എംബസി യാത്രാരേഖയുണ്ടാക്കുന്നത് വരെ എംബസിയില്‍ താമസിപ്പിച്ചു. സ്പോണ്‍സര്‍ അറിയാതെ അവരെ വിമാനമാര്‍ഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനും സ്റ്റീഫന്‍ മുന്‍പിലുണ്ടായിരുന്നു. ഇത്തരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ഹിന്ദ് രത്തന്‍ അവാര്‍ഡ് ലഭിക്കാന്‍ സ്റ്റീഫനെ സഹായിച്ചു.
സാന്‍ അന്‍റോണിയോയിലെ
സമാധാനപൂര്‍ണ്ണമായ ദിനരാത്രങ്ങള്‍
2006 ആഗസ്റ്റിലാണ് സ്റ്റീഫനും കുടുംബവും സാന്‍ അന്‍റോണിയോയില്‍ എത്തിയത്, സാന്‍ അന്‍റോണിയോ എക്സ്പ്രസ് പത്രത്തിന്‍റെ ബിസിനസ് കോളത്തില്‍ വില്‍പ്പനയ്ക്കായി ഒരു ബിസിനസ്സ് പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ മേഖലയിലെ പരിചയസമ്പന്നരായ സുഹൃത്തു ക്കളു മായി കൂടുതല്‍ വിലയിരുത്തലും കൂടിയാലോച നയും നടത്തി, അത് വാങ്ങിയ തോടെ അമേരിക്ക യിലും വേരുറപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2006 ലാണ് സാമൂഹിക പ്രവര്‍ത്തന ങ്ങളില്‍ സ്റ്റീഫന്‍ ഏര്‍പ്പെട്ട് തുടങ്ങുന്നത്. ഓണം ആഘോഷിക്കാന്‍ സഹ സ്പോണ്‍സറായി പങ്കെടുക്കാന്‍ തീരുമാനിച്ചത്തോടെയായിരുന്നു അതിന്‍റെ തുടക്കം. ഇത്തരം ആഘോഷങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ചുരുക്കം ചില വ്യക്തി കളേക്കാള്‍, ഒരു അസോസിയേഷന്‍ നടത്തു ന്നതാണ് നല്ലത് എന്ന പിന്നീടുണ്ടായ തോന്ന ലില്‍ നിന്നാണ് സാന്‍ അന്‍റോണിയോ യുണൈ റ്റഡ് മലയാളി അസോസിയേഷന് സ്റ്റീഫനും സംഘവും തുടക്കം കുറിച്ചത്.
സുമ എന്നായിരുന്നു സംഘടനയുടെ ചുരുക്കപ്പേര്. സാന്‍ അന്‍റോണിയോയില്‍ ആദ്യ മായി സുമയുടെ പ്രസിഡന്‍റായത് സ്റ്റീഫനാ യിരുന്നു. അതിന് ശേഷം സാന്‍ അന്‍റോണി യോയില്‍ മലയാളം സിനിമകള്‍ മാസാടിസ്ഥാ നത്തില്‍ പ്രാദേശിക തിയേറ്ററില്‍ പ്രദര്‍ശിപ്പി ക്കുകയും കേരളത്തില്‍ നിന്നുള്ള ഒരു പ്രൊഫഷ ണല്‍ സംഘത്തെ സ്റ്റേജ് ഷോയിലേക്ക് ക്ഷണി ക്കുകയും ചെയ്തത് സംഘടനയുടെ വലിയ നേട്ടങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 2007 ല്‍ സാന്‍ അന്‍റോണിയോയിലെ ക്നാനായ കാത്തലിക് സൊസൈറ്റിയും സ്റ്റീഫന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായി. ക്നാനായ പരമ്പരാഗത കുടുംബമായി ജീവിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സ്റ്റീഫന്‍ എപ്പോഴും പറയും. വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ മാതൃസംഘടനയായ ഗഇഇചഅ യുടെ ദേശീയ കൗണ്‍സില്‍ അംഗമാണ് ഇപ്പോള്‍ സ്റ്റീഫന്‍ മറ്റത്തില്‍.
ഭാര്യ സെലിന്‍ മറ്റത്തിലാണ് എന്നും സ്റ്റീഫന്‍റെ നട്ടെല്ലായി നിലനിന്നിട്ടുള്ളത്. സ്റ്റീഫന്‍റെ ഓരോ പൊതുപ്രവര്‍ത്തനത്തിലും, ജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലും സെലിന്‍ ഉണ്ടായിരുന്നു. പിതാവിനോടൊപ്പം മുന്നേറാന്‍ മക്കളായ ഡോ. സെലീന മറ്റത്തില്‍,ഡോ. സ്റ്റെഫനി മറ്റത്തില്‍, മകന്‍ സഞ്ജിത്ത് മറ്റത്തില്‍ (യൂണിവേഴ്സിറ്റി ഓഫ് ഡാളസില്‍ ബിസിനസില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥി) എന്നിവര്‍ കൂടെയുണ്ട്.
ഓരോ അമേരിക്കന്‍ മലയാളിയുടെയും ജീവിതത്തിലെ മുന്നേറ്റങ്ങള്‍ക്ക് പിറകില്‍ അവരുടെ കുടുംബവുമുണ്ടാകും. സെലിനെയും മക്കളെയും പോലെ. സ്റ്റീഫന്‍ മറ്റത്തില്‍ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇനിയും ലോകത്തിന്‍റെ നന്മയുടെ നെറുകയിലേക്ക് നടന്നു കയറട്ടെ.