PRAVASI

ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ "കാഴ്ച 24" ആഗസ്ററ് 10-ന്

Blog Image
ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹാർവെസ്ററ് ഫെസ്റ്റിവൽ " കാഴ്ച 24" ആഗസ്ററ് 10-ന് ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ചിക്കാഗൊ മാർത്തോമ്മാ ദേവാലയങ്കണത്തിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത മലയാളി യുട്യൂബറും, മോട്ടിവേഷൻ സ്പീക്കറും ആയ ഷിനോദ് മാത്യു "കാഴ്ച 24" എന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ചിക്കാഗൊ: ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹാർവെസ്ററ് ഫെസ്റ്റിവൽ " കാഴ്ച 24" ആഗസ്ററ് 10-ന് ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതൽ ചിക്കാഗൊ മാർത്തോമ്മാ ദേവാലയങ്കണത്തിൽ വെച്ച് നടത്തപ്പെടും. പ്രശസ്ത മലയാളി യുട്യൂബറും, മോട്ടിവേഷൻ സ്പീക്കറും ആയ ഷിനോദ് മാത്യു "കാഴ്ച 24" എന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. എബി എം തോമസ് തരകൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഖ്യം വൈസ് പ്രസിഡൻറ് റവ. ബിജു വൈ, ആത്മീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയർ സമ്മേളനത്തിൽ പങ്കെടുക്കും. "ഭവന രഹിതർക്ക് ഒരു ഭവനം" എന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് സ്വന്തമായൊരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ്. മുൻവർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം മുന്നൂറിലധികം കുടുംബങ്ങൾക്ക് ഭവന നിർമ്മാണ സഹായം നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഹാർവെസ്ററ് ഫെസ്റ്റിവലിൽ കൂടുതൽ വർണ്ണാഭമായ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക വിപണന മേള, കേരളത്തിന്റെ തനതായ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ അതോടൊപ്പം ചിക്കാഗൊ മാർത്തോമ്മാ ഇടവകയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന മികവുറ്റ കലാപരിപാടികൾ എന്നിവ "കാഴ്ച 24" എന്ന പരിപാടിയെ കൂടുതൽ ആസ്വാദ്യകരമാക്കും. ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. എബി എം. തോമസ് തരകൻ, വൈസ് പ്രസിഡന്റ് റവ. ബിജു വൈ, ശാഖാ സെക്രട്ടറി ലിനു എം. ജോസഫ്, ജനറൽ കൺവീനർ ജിബിൻ വൈ. ജോർജ്ജ്, ജോയിന്റ് കൺവീനർ അജയ് എബ്രഹാം, വിൻസി അനീഷ്, ആൻസി വർഗീസ് , കെസിയ ബൈജു റേച്ചൽ, സാറാ ജോർജ്ജ്, നിജു പോത്തൻ, വിമൽ അലക്സ്, റോയി തോമസ്, ഷൈജു വർഗീസ്, ആൽബിൻ ജോർജ്ജ്, ജോജി എബ്രഹാം, ആൽഫി നിജു, രാജേഷ് ഫിലിപ്പ്, ജോമി റോഷൻ വർഗീസ്, അജു മാത്യു  എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ക്രമീകരണങ്ങൾക്ക് നേത്രത്വം നൽകുന്നത്. സമൂഹത്തിൽ പിന്തള്ളപ്പെട്ടവർക്ക് പ്രതീക്ഷയും സുരക്ഷിതത്വവും നൽകുന്ന "കാഴ്ച 24" എന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.