PRAVASI

ചിക്കാഗോ മാർതോമാ ശ്ലീഹാ കത്തീഡ്രലിൽ ദിവ്യകാരുണ്യ പ്രദക്ഷിണം

Blog Image
ഇൻഡ്യാനപൊളിസിൽ വെച്ച് ജൂലൈ മാസം നടത്തപ്പെടുന്ന ദേശിയ ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ഭാഗമായി അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരഞ്ഞു നിന്നും , വടക്കും  കിഴക്കും അതിർത്തികളിൽ നിന്നും 4 ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ നടന്നു വരികയാണ്. അമേരിക്കയിലെ നിരവധി തീർത്ഥാടകർ തങ്ങളുടെ ദൈവിശ്വാസം ഏറ്റു പറഞ്ഞ് ദിവ്യ കാരുണ്യ നാഥനെ നെഞ്ചിലേറ്റി ഈ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നു.   

ചിക്കാഗോ:- ദിവ്യകാരുണ്യ പുതു ജീവിതത്തിൻ്റെ ഭാഗമായി വടക്കെ അമേരിക്കയിലെമ്പാടും വിശ്വാസികൾ ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ നടത്തി വരികയാണ്. ഇൻഡ്യാനപൊളിസിൽ വെച്ച് ജൂലൈ മാസം നടത്തപ്പെടുന്ന ദേശിയ ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ഭാഗമായി അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരഞ്ഞു നിന്നും , വടക്കും  കിഴക്കും അതിർത്തികളിൽ നിന്നും 4 ദിവ്യകാരുണ്യ പ്രദിക്ഷണങ്ങൾ നടന്നു വരികയാണ്. അമേരിക്കയിലെ നിരവധി തീർത്ഥാടകർ തങ്ങളുടെ ദൈവിശ്വാസം ഏറ്റു പറഞ്ഞ് ദിവ്യ കാരുണ്യ നാഥനെ നെഞ്ചിലേറ്റി ഈ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നു.   

വടക്കു ഭാഗത്തു നിന്നുള്ള തീർത്ഥയാത്ര വിസ്കോൺസിൻ , ഇല്ലിനോയി സംസ്ഥാനങ്ങൾ പിന്നിട്ട് ഇൻഡ്യാന പൊളിസിൽ എത്തി ചേരുന്നതാണ്. ഈ ദിവ്യ കാരുണ്യ തീർത്ഥയാത്ര ജൂൺ 30 ഞായറഴ്ച ബെൽവുഡിലുള്ള മാർ തോമാ ശ്ലീഹാ കത്തിഡ്രലിൽ എത്തിച്ചേരുന്നു. 
ജൂൺ 30-ന് വൈകിട്ട് രൂപതാദ്ധക്ഷൻ മാർ ജോയി ആലപ്പാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയിൽ ലത്തിൻ റീത്തിലും, പൗരസ്ത്യ റീത്തിലുമുള്ള ചിക്കാഗോ മേഖലയിലെ നിരവധി വൈദികർ സഹകാർമികരായിരിയ്ക്കും. ഈ ചരിത്ര മൂഹൂർത്തിൽ പങ്കാളികളാകാൻ റീത്തു ഭേദ്യമന്യെ  അനേകം തീർത്ഥാടകർ എത്തി ചേരുന്നതാണ്.  ദിവ്യബലിയക്ക് ശേഷം ദേവാലയങ്കണത്തിൽ പ്രത്യേകം തയ്യാറക്കിയിരിക്കുന്ന വീഥിയിലുടെ അനേകം വൈദികരും, സമർപ്പിതരും, ദൈവജനങ്ങളും പങ്കെടുത്തു കൊണ്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. ഭക്തിസാന്ദ്രമായ ഈ അന്തരീക്ഷണത്തിന് മാറ്റു കുട്ടാൻ ബാലിക ബാലന്മാർ പ്രക്ഷിണത്തിൻ്റെ ഇരുവശത്തും അണി നിരന്ന് പൂക്കൾ വിതറി ദിവ്യകാരുണ്യനാഥനെ എതിരേൽക്കുന്നതായിരിക്കും. 
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ തീർത്ഥയാത്രയിൽ വെള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് എല്ലാ വിശ്വാസികളും പങ്കെടുത്ത് ദിവ്യനാഥൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ക്ഷണിക്കുകയാണ് ഇടവക വികാരി ഫ: തോമസ് കടുകപ്പിള്ളിയും ഫ : ജോയൽ പയസും. 
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു  ശേഷം മാർ ജോയി ആലപ്പാട്ട് വിശുദ്ധ തോമാ ഗ്ലീഹായുടെ ഇടവക തിരുന്നാളിന് തുടക്കും കുറിച്ചു കൊണ്ട് കെടിയേറ്റ് നടത്തുന്നതായിരിയ്ക്കും. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.