PRAVASI

ലാനയുടെ “എന്റെ എഴുത്തുവഴികൾ” ആഗസ്റ്റ് 9-ന്‌ വെള്ളിയാഴ്ച്ച വൈകീട്ട്

Blog Image
ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ പ്രഥമ പരിപാടി ആഗസ്റ്റ് 9 വെള്ളിയാഴ്ച്ച വൈകീട്ട് (8PM CST/9PM EST/6PM PST) സൂമിലുടെ നടക്കും.

ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ പ്രഥമ പരിപാടി ആഗസ്റ്റ് 9 വെള്ളിയാഴ്ച്ച വൈകീട്ട് (8PM CST/9PM EST/6PM PST) സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടൊയാണ്‌ “എന്റെ എഴുത്തുവഴികൾ” .

ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധരായ മൂന്ന് എഴുത്തുകാരുടെ പുസ്തകങ്ങളാണ്‌ പരിചയപ്പെടുത്തുന്നത്. ശ്രീ സാംസി കൊടുമൺ എഴുതിയ “വെനീസിലെ പെൺകുട്ടി” എന്ന പുസ്തകം ജനനി മാസിക എഡിറ്റർ ശ്രീ ജെ. മാത്യൂസ് പരിചയപ്പെടുത്തും. ശ്രീമതി മാലിനിയുടെ “നൈജൽ” പരിചയപ്പെടുത്തുന്നത് ശ്രീ ബാജി ഓടംവേലി ആണ്‌. ശ്രീ ബിജോ ജോസ് ചെമ്മാന്ത്രയുടെ “ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾ”  ശ്രീമതി സിനി പണിക്കറാണ്‌ പരിചയപ്പെടുത്തുക.

തുടർന്ന്  സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. “എന്റെ എഴുത്തുവഴികൾ” എന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!

Zoom meeting ID: 867 9797 8157
Zoom meeting link: https://us02web.zoom.us/j/86797978157
Lana Website link: https://lanalit.org/

(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.