അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു. ഫൊക്കാനയ്‌ക്കും മലയാളസാഹിത്യത്തിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് 'ഫൊക്കാന സേവന' പുരസ്‌കാരം നല്‌കി ആദരിച്ചത്.2022ല്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും അവാര്‍ഡ് കമ്മിറ്റി കോഡിനേറ്റര്‍ ഫിലിപ്പ് ഫിലിപ്പോസും ചെയര്‍മാന്‍ ബെന്നി കുര്യനും കൂടി പ്രഖ്യാപിച്ചതായിരുന്നു ഈ പുരസ്‌കാരം. കോവിഡാനന്തര കാലത്തെ യാത്രാക്ലേശത്താല്‍ നാട്ടിലായിപ്പോയ അബ്‌ദുൾ 2024ലാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ഫൊക്കാന അബ്‌ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ആദരിച്ചു. ഫൊക്കാനയ്‌ക്കും മലയാളസാഹിത്യത്തിനും വേണ്ടിയുളള പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് 'ഫൊക്കാന സേവന' പുരസ്‌കാരം നല്‌കി ആദരിച്ചത്.2022ല്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജ്ജി വര്‍ഗ്ഗീസും സെക്രട്ടറി സജിമോന്‍ ആന്റണിയും അവാര്‍ഡ് കമ്മിറ്റി
കോഡിനേറ്റര്‍ ഫിലിപ്പ് ഫിലിപ്പോസും ചെയര്‍മാന്‍ ബെന്നി കുര്യനും കൂടി പ്രഖ്യാപിച്ചതായിരുന്നു ഈ പുരസ്‌കാരം. കോവിഡാനന്തര കാലത്തെ യാത്രാക്ലേശത്താല്‍ നാട്ടിലായിപ്പോയ അബ്‌ദുൾ 2024ലാണ് പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
Washington DC യില്‍ നടന്ന സമ്മേളനത്തിലെ ഒരു പ്രത്യേക ചടങ്ങില്‍ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണിയും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും തോമസ് തോമസും ചേര്‍ന്നു പുരസ്‌കാരം സമ്മാനിച്ചപ്പോള്‍, അബ്‌ദുളിന്റെ സുഹൃത്തുക്കള്‍ അതിനു സാക്ഷിയായി.
അബ്‌ദുള്‍ 2002 മുതല്‍ ഫൊക്കാനക്കും, അവിടെ നടക്കുന്ന സാഹിത്യ സമ്മേളനങ്ങള്‍ക്കും നല്‌കിയ സംഭാവനകളെ സജിമോന്‍ ആന്റണി പ്രത്യേകം പരാമര്‍ശിച്ചു. ഫൊക്കാനയുടെ പല ഉപ കമ്മിറ്റികളിലും സജീവമായിരുന്ന അബ്‌ദുള്‍, ഫൊക്കാനാ സാഹിത്യ സമ്മേളനങ്ങളുടെ അവിഭാജ്യഘടകമായിരുന്നു. ഫൊക്കാനയുടെ പല പരിപാടികളോടൊപ്പം, അമേരിക്കന്‍, കാനഡ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ ശേഖരിക്കുകയും, അത് അര്‍പ്പണ മനോഭാവത്തോടെ സമ്മേളന സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് എഴുത്തിനു പുറമെയുളള വലിയൊരു
സാഹിത്യപ്രവര്‍ത്തനമാണെന്ന് സുഹൃത്തുക്കള്‍ അനുസ്‌മരിച്ചു.