PRAVASI

ചരിത്രമായി, നാഴികക്കല്ലായി ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ചാപ്റ്റർ ഉദ്‌ഘാടനം അറ്റ്ലാന്റയിൽ

Blog Image
ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിനു പ്രൗഢഗംഭീരമായ തുടക്കം.  ഐ പി സി എന്‍ എ അറ്റ്ലാന്റ ചാപ്റ്റര്‍ പ്രസിഡന്റും പ്രവാസി ചാനൽ റീജിയണൽ ഡയറക്ടറുമായ കാജൽ സക്കറിയ അധ്യക്ഷത വഹിച്ച പരിപാടി ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ടു മാതൃകയായി.

ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്ലാന്റ ചാപ്റ്ററിനു പ്രൗഢഗംഭീരമായ തുടക്കം.  ഐ പി സി എന്‍ എ അറ്റ്ലാന്റ ചാപ്റ്റര്‍ പ്രസിഡന്റും പ്രവാസി ചാനൽ റീജിയണൽ ഡയറക്ടറുമായ കാജൽ സക്കറിയ അധ്യക്ഷത വഹിച്ച പരിപാടി ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ടു മാതൃകയായി.

പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ ഐ പി സി എന്‍ എ നാഷണല്‍ പ്രസിഡന്റ്  സുനില്‍ ട്രൈസ്റ്റാര്‍, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രെഷറർ വിശാഖ് ചെറിയാന്‍, സ്ഥാപക പ്രസിഡൻ്റ് ജോർജ് ജോസഫ് എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ്, റിട്ടയേർഡ് ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.

നവംബർ 9ന്  അറ്റ്ലാന്റ മാർത്തോമാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിറഞ്ഞ സദസ്സിനെ  സാക്ഷി നിർത്തി ഐപിസിൻഎയുടെ പത്താമത്തെ ചാപ്റ്ററിനു ഔദ്യോഗിക തുടക്കം കുറിക്കുന്നതായി  നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ  പ്രഖ്യാപിച്ചു.

അറ്റ്ലാന്റ ചാപ്റ്ററിനു ആശംസകൾ അറിയിച്ചുകൊണ്ട് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം നടത്തിയ പ്രസംഗത്തിൽ  മാധ്യമ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതിവേഗം ജനപ്രിയമായി മുന്നേറുന്ന ഒരു മാതൃക ചാപ്റ്ററായി അറ്റ്ലാന്റ മാറട്ടെ എന്ന് സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു.

ചിട്ടയോടെ നടത്തിയ പ്രവർത്തനോത്ഘാടനം ജനപങ്കാളിത്തംകൊണ്ടും കാര്യക്ഷേമതകൊണ്ടും വൻവിജയം ആയതിൽ ഉള്ള സന്തോഷം ചടങ്ങിൽ പ്രസംഗിച്ച നാഷണൽ സെക്രട്ടറി ഷിജോ പൗലോസും നാഷണൽ ട്രെഷറർ വിശാഖ് ശാഖ് ചെറിയാനും ജോർജ് ജോസെഫും പറയുകയുണ്ടായി.

അസാധാരണമായ ദീർഘവീക്ഷണവും, സൂക്ഷ്മമായ ആസൂത്രണവും ഉറപ്പാക്കാൻ സാധിച്ചതിലുള്ള സന്തോഷവും ചാപ്റ്റർ ഉത്ഘാടനം ഒരുവൻപിച്ച വിജയമാക്കിയതിനുള്ള കടപ്പാടും ചടങ്ങിന് അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അറിയിക്കുകയുണ്ടായി.

വിശിഷ്ടതിഥികളായി എത്തിയ സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ് തന്റെ പ്രസംഗത്തിൽ അറ്റ്ലാന്റയിലെ മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും എന്താവശ്യത്തിനും താൻ ഉണ്ടാകും എന്നറിയിച്ചു.  നാല് പതിറ്റാണ്ടോളം ദൃശ്യമാധ്യമരംഗത്തെ സേവനത്തിനു ശേഷം വിരമിച്ച  റിട്ടയേർഡ് ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല തന്റെ പ്രസംഗത്തിൽ ഇത് ഒരു പുതിയ അനുഭവമാണെന്നും യാദൃച്ഛികമായാണ് ഇതിൽ പങ്കെടുത്തതെങ്കിലും അമേരിക്കയിലെ മലയാളികളുടെ മാധ്യമപ്രവർത്തനം പ്രശംസയർഹിക്കുന്നതാണെന്നും,  എല്ലാവരും മുഴുവൻ സമയ പ്രവർത്തകരല്ലെങ്കിലും ആത്മാർഥമായ മാധ്യമപ്രവർത്തനം നടത്തുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും മറക്കരുതെന്നും പ്രസ് ക്ലബിന് എല്ലാ വിധ ആശംസകളും നേരുന്നതായി അദ്ദേഹം അറിയിച്ചു.

സ്വപനങ്ങളെ താലോലിച്ചു അസാധ്യങ്ങളെ സാധ്യമാക്കി, നിഷ്പക്ഷമായ ഒരു മാധ്യമസംസ്കാരം പടുത്തുയർത്തുക എന്ന വലിയ ദൗത്യത്തിലേക്കുള്ള ഒരെളിയ കാൽവെപ്പിലേക്കു ഒത്തുചേർന്ന എല്ലാ മാധ്യമപ്രവർത്തകരേയും, സംഘടനകളെയെയും, സുഹൃത്തുക്കളെയെയും,കുടുംബാംഗങ്ങളേയും, അറ്റ്ലാന്റ ചാപ്റ്റർ മാധ്യമ സംരംഭകരേയും, നാഷണൽ കമ്മിറ്റി അംഗങ്ങളേയും, ചടങ്ങിന് നേരിട്ടു എത്തിച്ചേരാൻ സാധിക്കാത്ത എല്ലാവരോടും നന്ദിയും കടപ്പാടും ചടങ്ങിന് സ്വാഗതം നൽകിയ ചാപ്റ്റർ സെക്രട്ടറി ബിനു കാസിം അറിയിക്കുകയുണ്ടായി.

ചടങ്ങുകൾക്കെല്ലാം അറ്റ്ലാന്റ ചാപ്റ്ററിന്റെ അംഗങ്ങളുടെ പൂർണ പിന്തുണയുണ്ടായിരുന്നു.  ചടങ്ങിന് മോഡികൂട്ടിയ  കലാപരിപാടിക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായി പരിപാടികൾക്കു ചുക്കാൻ പിടിച്ച വൈസ് പ്രസിഡന്റ് ഷൈനി അബൂബക്കറും കമ്മിറ്റി അംഗം ഫെമി നാസറും, അനു ഷിബു എന്നിവർ സംയുക്തമായി അറിയിച്ചു. ചടങ്ങിനുടനീളം ചിട്ടയായ ക്രമീകരണം നടത്തുന്നതിൽ ഫെമി നാസറുടേയും ഷൈനി അബൂബക്കറുടെയും, അനു ഷിബുവിന്റെയും പ്രത്യേക മേൽനോട്ടം ശ്രേധിക്കപ്പെട്ടു. ചടങ്ങിന് നിർലോഭമായി സഹായിച്ച എല്ലാ സംരംഭകരേയും ജോയിന്റ് സെക്രട്ടറി അനു ഷിബു നന്ദിയും കടപ്പാടും അറിയിച്ചു., അതോടൊപ്പം അവരെ അംഗങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ഉണ്ടായി.

മലയാളീസ് ഇൻ അമേരിക്ക (മിയ മിയ) എന്നപേരിൽ ജനശ്രദ്ധ നേടിയ നവമാധ്യമത്തിന്റെ ശില്പിയായ അറ്റ്ലാന്റ ചാപ്റ്റർ ട്രെഷറർ തോമസ് ജോസെഫിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ ജോർജിയ ഗൈഡ്സ്റ്റോൺസിനെ ആസ്പദമാക്കിയുള്ള "മാനവികതയുടെ സന്ദേശം നൽകുന്ന നിഗൂഢ നിർമ്മിതി" എന്ന വീഡിയോ ഡോക്യൂമെന്ററിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയുണ്ടായി. അതേത്തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ചാപ്റ്റർ പ്രസിഡന്റ് കാജൽ സക്കറിയ അനുമോദിക്കുകയുണ്ടായി, കൂടാതെ പ്രത്യേക മൊമെന്റോ നൽകി ആദരിച്ചു.

ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം വൻവിജയമാക്കിയ എല്ലാ അംഗങ്ങളോടും സഹപ്രവർത്തകരോടുമുള്ള നന്ദി ജോയിന്റ് ട്രേഷറർ സാദിഖ് പുളികപറമ്പിൽ പങ്കുവെക്കുകയുണ്ടായി.

ഈ കൂട്ടായ്മയും ഒത്തുചേരലും ചിട്ടയോടുകൂടിയുള്ള പ്രവർത്തനവും ചാപ്റ്ററിന്റെ മുന്നോട്ടുള്ള കുതുപ്പിനു എല്ലാവിധ ഭാവുകങ്ങളും അറിയിക്കുന്നതായും കമ്മിറ്റിയുടെ മുതിര്ന്ന അംഗവും നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാള സാഹിത്യകാരിയും കവയിത്രിയുമായ അമ്മു സക്കറിയ അറിയിക്കുകയുണ്ടായി.

പൊതുയോഗത്തിനു ശേഷം വിപുലമായ നൃത്യ നൃത്യങ്ങൾ അരങ്ങേറി. ടീം റിഥം, ടീം മുദ്ര, സയൻ ഗാനം, കൂടാതെ ടീം ഗ്രോവ്, ടീം പ്രവാഹ എന്നീ ഡാൻസ് ഗ്രൂപ്പുകളുടെ നിരവധി പരിപാടികൾ അരങ്ങേറി.  പ്രശസ്ത കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സാബു തിരുവല്ലയുടെ കോമഡി പരിപാടികളും സംഗീത രാവും കാണികളെ സന്തോഷിപ്പിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.