കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര് മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടം പിണയാന്‍ ഇടയായത് ഗൂഗിള്‍ മാപ്പ് നോക്കി മനസിലാക്കുന്നതിലെ പ്രശ്നമെന്നാണ് സൂചന. സാധാരണ ബസുകള്‍ പോകാന്‍ ഇടമില്ലാത്ത റോഡിലാണ് പുലര്‍ച്ചെ അപകടം സംഭവിച്ചത്.
കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് പേര് മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടം പിണയാന്‍ ഇടയായത് ഗൂഗിള്‍ മാപ്പ് നോക്കി മനസിലാക്കുന്നതിലെ പ്രശ്നമെന്നാണ് സൂചന. സാധാരണ ബസുകള്‍ പോകാന്‍ ഇടമില്ലാത്ത റോഡിലാണ് പുലര്‍ച്ചെ അപകടം സംഭവിച്ചത്.
കണ്ണൂരില്‍ നിന്നും നെടുമ്പൊയില്‍ വഴിയാണ് സാധാരണ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. എന്നാല്‍ അവിടെ റോഡ് തടസം ഉള്ളതിനാലാണ് ഗൂഗിള്‍ മാപ്പ് നോക്കി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചത്. എന്നാല്‍ ബസ് പോകുന്ന വഴിയല്ല ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടുങ്ങിയ വഴിയാണ്. ചെറുവാഹനങ്ങളാണ് ഈ വഴിയിലൂടെ പോകാറുള്ളത്. രാത്രിയായതിനാല്‍ നാടകസംഘത്തിന് വഴിയും മനസിലായിട്ടുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്.
ബസ് ബ്രേക്ക് പോയി പിറകിലോട്ട് സഞ്ചരിച്ചാണ് കുത്തനെ മറിഞ്ഞത്. ഉള്ളിലുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുപറ്റി. രണ്ടു സ്ത്രീകള്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കുപറ്റിയിട്ടുണ്ട്. നാട്ടുകാരും വിവിധ ആംബുലന്‍സുകളും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ എത്തുകയും ചെയ്തിരുന്നു.
===================================================================
കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.
ദേവ കമ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് ബസ് മറിഞ്ഞത്.
പരുക്കേറ്റ ഒമ്പതു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയത്ത് ബസിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.