മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്ന വഖഫ് എന്ന നിയമത്തിന്‍റെ ആധികാരികതയെ നാഷണല്‍ എസ്.എം.സി.സി ലീഡേഴ്സ് അപലപിക്കുകയുണ്ടായി. ഇതൊരു സാമുദായിക പ്രശ്നമായി കണക്കിലെടുത്ത് നാമോരോരുത്തരും മുനമ്പത്തെ ജനങ്ങളോടൊപ്പം ഉണ്ടാകണമെന്ന് പ്രസിഡണ്ട് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ചിക്കാഗോ: മുനമ്പത്ത് നടന്നുകൊണ്ടിരിക്കുന്ന വഖഫ് എന്ന നിയമത്തിന്‍റെ ആധികാരികതയെ നാഷണല്‍ എസ്.എം.സി.സി ലീഡേഴ്സ് അപലപിക്കുകയുണ്ടായി. ഇതൊരു സാമുദായിക പ്രശ്നമായി കണക്കിലെടുത്ത് നാമോരോരുത്തരും മുനമ്പത്തെ ജനങ്ങളോടൊപ്പം ഉണ്ടാകണമെന്ന് പ്രസിഡണ്ട് സിജില്‍ പാലക്കലോടി അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സഭയോടൊത്തു നില്‍ക്കുന്നുവെന്നും മുനമ്പത്തെ ജനതയോടൊപ്പം കൈകോര്‍ത്ത് പിന്തുണ നല്കേണ്ടത് നമ്മുടെ കടമയാണെന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി. സഭാപിതാക്കന്മാരുടെ പിന്തുണയും പ്രാര്‍ത്ഥനകളും മുനമ്പത്തെ നിവാസികള്‍ക്ക് ആത്മധൈര്യം നല്കട്ടെയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടുന്നതിനായി ഭരണാധികാരികള്‍ യുക്തമായ തീരുമാനം നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജിയോ കടവേലില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സേവി മാത്യു, റോഷന്‍ പ്ലാമൂട്ടില്‍, മാത്യു കൊച്ചുപുരയ്ക്കല്‍, മിനി ജോസഫ്, ബൈജു വിതയത്തില്‍, എല്‍സി വിതയത്തില്‍, ജോസ് സെബാസ്റ്റ്യന്‍, മാത്യു തോയലില്‍, കുര്യാക്കോസ് തുണ്ടിപറമ്പില്‍, മേഴ്സി കുര്യാക്കോസ്, റ്റോമി പുല്ലാപ്പള്ളി എന്നിവരും മുനമ്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
നാഷണല്‍ എസ്.എം.സി.സി മുനമ്പം ജനതയ്ക്കായി ഒരു പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കുന്നതായിരിക്കും. സേവി മാത്യു മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്ക് നന്ദിപ്രകാശനം നടത്തി.