ക്നാനായ സമുദായത്തിന്റെ സംസ്കാരവും, പൈതൃകവും തൊട്ടുണർത്തി ഒരു വൻ ആവേശമായി മാറി കെ സി എസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്. ഒരു സമുദായം അതിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി എങ്ങിനെ പരസ്പരം താങ്ങും തണലുമായി നിൽക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ക്നാനായ നൈറ്റ് .
ക്നാനായ സമുദായത്തിന്റെ സംസ്കാരവും, പൈതൃകവും തൊട്ടുണർത്തി ഒരു വൻ ആവേശമായി മാറി കെ സി എസ് ചിക്കാഗോയുടെ ക്നാനായ നൈറ്റ്. ഒരു സമുദായം അതിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി എങ്ങിനെ പരസ്പരം താങ്ങും തണലുമായി നിൽക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ക്നാനായ നൈറ്റ് . ക്നാനായ കൂട്ടായ്മയുടെ ശക്തിയും സൗന്ദര്യവും അതിന്റെ പൂർണതയിൽ ദൃശ്യമായ പരിപാടിയിൽ സമുദായ അംഗങ്ങൾ സജീവമായി പങ്കെടുത്തു, പരിപാടികൾ അവതരിപ്പിച്ചു പരസ്പരം പ്രോത്സാഹിപ്പിച്ചു. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ അരങ്ങിൽ അണിനിരന്നു. 400ൽപരം പേർ വിവിധ കലാവിരുന്നുമായി അരങ്ങിനെ ധന്യമാക്കി.
കെ സി സി എൻ എ പ്രസിഡന്റ് ഷാജി എടാട്ട് ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിനൊപ്പം ക്നാനായ സമുദായവും പൈതൃകത്തിൽ ഉറച്ചു നിന്നുകൊണ്ട് മാറ്റത്തിന്റെ പാതയിലാണെന്നും സമുദായ പുരോഗതിക്കുവേണ്ടി ക്നാനായ സമുദായത്തിലെ യുവാക്കൾ മുന്നോട്ടു വരുന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ഷാജി എടാട്ട് പറഞ്ഞു. എന്നാൽ പിന്നിട്ട വഴികളും സമുദായത്തെ കെട്ടിപ്പടുക്കാൻ മുൻപ് നടന്നവർ സഹിച്ച കഷ്ടപ്പാടുകളും അവരുടെ കഠിനാധ്വാനവും എന്നും ഓര്മിക്കപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചിക്കാഗോയിൽ ക്നാനായ സമുദായത്തിനുവേണ്ടി വിവാഹാവശ്യങ്ങൾക്കും മറ്റു വലിയ പരിപാടികൾക്കും ഉപയോഗിക്കത്തക്കവണ്ണമുള്ള ഒരു മികച്ച കമ്മ്യൂണിറ്റി സെന്റർ നിർമിക്കണമെന്ന ആവശ്യവും ആഗ്രഹവും അദ്ദേഹം മുന്നോട്ടു വച്ചു.
ജോബി പണയപറമ്പിലും അനു കണിയാംപറമ്പിലും ചേർന്ന് പ്രാർത്ഥനാ ഗാനം ആലപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ കെ സി എസ് പ്രസിഡന്റ് ജെയിൻ മാക്കിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള കെ സി എസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം സമുദായത്തിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കാനും യുവാക്കളെയും കുട്ടികളെയും സമുദായത്തിന്റെ മൂല്യങ്ങളിൽ ഉറപ്പിച്ചു നിർത്താനും കെ സി എസ് സംഘടിപ്പിച്ച പരിപാടികളെ കുറിച്ച് വിവരിച്ചു. ആ പരിപാടികളുടെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി പറയുകയുണ്ടായി. ഒപ്പം ക്നാനായ നൈറ്റ് സ്പോൺസർ ചെയ്ത മിഡ്വെസ്റ്റ് ഇലക്ട്രോണിക്സ് കോർപ്പറേഷന് നന്ദിയും അറിയിച്ചു.
ചിക്കാഗോയുടെ വളർച്ചയിൽ ക്നാനായ സമുദായ കൂട്ടായ്മയുടെ വിജയം കൂടിയുണ്ടെന്നും, ഈ സ്നേഹ കൂട്ടായ്മ ക്നാനായ സമുദായത്തിന്റെ അഭിമാന മുഹൂർത്തമാണെന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ച ബെൻസെൻവിൽ സേക്രഡ് ഹാർട്ട് അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്, കാരണം അത്ര മനോഹരങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുന്നതെന്നു പറയുകയുണ്ടായി.
ക്നാനായ നൈറ്റ് എല്ലാ ക്നാനായക്കാരെന്റെയും കലാ മാമാങ്കമാണെന്നും കിന്റർഗാർട്ടൻ കുട്ടികൾ മുതൽ വയോധികർ വരെ അരങ്ങു തകർക്കുന്ന ഈ കലാരാവ് ക്നാനായക്കാരുടെ മാത്രം പ്രത്യേകതയാണെന്നും ചിക്കാഗോ ആർ വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ് പറഞ്ഞു. സഭയും സമുദായവും ഒന്നിച്ചു നിന്നാൽ മാത്രമേ സമുദായത്തിന് യഥാർത്ഥ വളർച്ച സാധ്യമാകൂ എന്നും സ്റ്റീഫൻ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.
കെ സി എസ് യുവജനോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെ ചടങ്ങിൽ അഭിനന്ദിച്ചു. കലാതിലകം ലെന മാത്യൂസ് കുരുട്ടുപറമ്പിൽ, കലാപ്രതിഭ ജേക്കബ് മാപ്ളേട്ട് , സാന്ദ്ര കുന്നശ്ശേരിൽ, ലിയോറ മ്യാൽക്കരപുറത്ത്, ജിയ പുന്നച്ചേരിൽ, എലോറ മ്യാൽക്കരപുറത്ത് എന്നിവർക്ക് ട്രോഫികൾ നൽകി.
ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാറ്റ്മിന്റൺ ചാംപ്യൻഷിപ് നേടിയ ജോജോ ആലപ്പാട്ട്, സുദീപ് മാക്കിൽ എന്നിവർക്ക് എവറോളിങ് ട്രോഫി സമ്മാനിച്ചു.
കെ സി എസ് ഡയറക്ടർ ബോർഡിൽനിന്നു കാലാവധി പൂർത്തിയാക്കിയവർക്കും, വിവിധ പരിപാടികളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ബിനു ഇടകര, അലക്സ് കറുകപ്പറമ്പിൽ, അഭിലാഷ് നെല്ലാമറ്റം, മഞ്ജു കൊല്ലപ്പള്ളിൽ, സാജു കണ്ണമ്പള്ളി, ആൻസി കൂപ്ലികാട്ട്, ഷാനിൽ വെട്ടിക്കാട്ട്, മഞ്ജരി തേക്കുനിൽക്കുന്നതിൽ, ബെനഡിക്ട് തിരുനെല്ലിപ്പറമ്പിൽ, ടോം പുത്തൻപുരക്കൽ, ടോമി പുല്ലുകാട്ട്, സിറിയക് കല്ലിടുക്കിൽ, മനോജ് വഞ്ചിയിൽ, മിനി എടാട്ട്, ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസുകുട്ടി തേക്കുംകാട്ടിൽ, ബിനോയ് കിഴക്കനടിയിൽ, ഷൈനി വിരുത്തകുളങ്ങര, ടോസ്മി കൈതക്കത്തൊട്ടിയിൽ, ആൽബിൻ പുലിക്കുന്നേൽ, ജെയ്ബു കുളങ്ങര, നിമിഷ നിഖിൽ, ജെയിംസ് ഇടിയാലിൽ, ടീന നെടുവാമ്പുഴ, മാത്യുക്കുട്ടി പായികാട്ടുപുത്തൻപുരയിൽ, ജെസ്ലിൻ പ്ലാത്താനത്ത് , ജെയിംസ് നടുവീട്ടിൽ, ഷാജി എടാട്ട്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ബെക്കി ഇടിയാലിൽ, റോയി നെടുംചിറ, സിറിൽ കട്ടപ്പുറം, പീന മണപ്പള്ളിൽ, ബിജുമോൻ കണ്ണച്ചാൻപറമ്പിൽ,ബിജു കിഴക്കേക്കുറ്റ് എന്നിവരെ പ്ലാക്കുകൾ നൽകി ആദരിച്ചു.
കെ സി എസ് സെക്രട്ടറി സിബു കുളങ്ങര എല്ലാ അതിഥികളെയും സദസ്സിനു പരിചയപ്പെടുത്തി, കെ സി എസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ സ്വാഗതം പറഞ്ഞു. കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, കെ സി എസ് വിമൻസ് ഫോറം പ്രസിഡണ്ട് ടോസ്മി കൈതക്കത്തൊട്ടിയിൽ, യുവജനവേദി നാഷണൽ പ്രസിഡണ്ട് ആൽബിൻ പുലിക്കുന്നേൽ, കെ സി വൈ എൽ നാഷണൽ വൈസ് പ്രസിഡണ്ട് ആൽവിൻ പിണർകയിൽ, കെ സി വൈ എൽ ചിക്കാഗോ പ്രസിഡണ്ട് ബെനഡിക്ട് തിരുനെല്ലിപ്പറമ്പിൽ, കെ സി എസ് നിയുക്ത പ്രസിഡണ്ട് ജോസ് ആനമല എന്നിവർ പ്രസംഗിച്ചു.
കെ സി എസ് ജോയിന്റ് സെക്രട്ടറി തോമസുകുട്ടി തേക്കുംകാട്ടിൽ, ലൈസൻ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. വിവിധ ഉപ സംഘടനാ ഭാരവാഹികൾ, മുൻ സംഘടനാ ഭാരവാഹികൾ, പുതിയ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അഭിലാഷ് നെല്ലാമറ്റം, കെയിൻ കാരാപ്പള്ളിൽ, അബിഗെയ്ൽ വെട്ടിക്കാട്ട്, കെവിൻ വല്ലാറ്റിൽ, നിയ ചെള്ളക്കണ്ടം , ലിൻസ് താന്നിച്ചുവട്ടിൽ, ഫെബിൻ തേക്കനാട്ട്, ബെക്കി ഇടിയാലിൽ, നീമ ചെമ്മാച്ചേൽ, എന്നിവർ വിവിധ ഘട്ടങ്ങളിൽ എം സി മാരായി പ്രവർത്തിച്ചു. പരിപാടികൾക്ക് കെ സി എസ് എക്സിക്യൂട്ടീവിനൊപ്പം കൾച്ചറൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
മനോജ് വഞ്ചിയിൽ ഓഡിയോ & വിഷ്വൽസ്, അനിൽ മറ്റത്തികുന്നേൽ ഏഷ്യാനെറ്റ് , സജി പണയപറമ്പിൽ കെ. വി. ടി. വി, ഫ്ളവേഴ്സ് ടി വി, അലൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസ് എന്നിവർ അടങ്ങുന്ന മീഡിയ ടീം പരിപാടികൾ തൽ സമയം പ്രക്ഷേപണം ചെയ്തു. ഡൊമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു.
SHAJI EDAT
JAIN MAKIL
FR BINS CHETHALIL
SIBU KULANGARA
STEPHEN KIZHAKKEKUTTU
ABHILASH NELLAMATTOM