ഒന്റാരിയോ ലണ്ടൻ: കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി എല്ലാ വർഷവും നടത്തിവരാറുള്ള സ്പോർട്സ് ഡേ 2024 ആഗസ്റ്റ് 10 ശനിയാഴ്ച്ച പോപ്പ്ലാർ ഹിൽ പാർക്കിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് ഒന്റാരിയോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ പ്രവീൺ വർക്കി ദീപശിഖ തെളിയിച്ച് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നതുമാണ്.
ഒന്റാരിയോ ലണ്ടൻ: കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി എല്ലാ വർഷവും നടത്തിവരാറുള്ള സ്പോർട്സ് ഡേ 2024 ആഗസ്റ്റ് 10 ശനിയാഴ്ച്ച പോപ്പ്ലാർ ഹിൽ പാർക്കിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് ഒന്റാരിയോയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ പ്രവീൺ വർക്കി ദീപശിഖ തെളിയിച്ച് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നതുമാണ്.
കിഡ്സ്, സബ്‌ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്സ് എന്നിങ്ങനെ 4 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങളായാണ് ഈ വർഷവും സ്പോർട്സ് ഡേ സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് മെഡലുകളും, സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് പുറമേ ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് യഥാക്രമം ഗ്രോസറി സോൺ, റിയലേറ്റർ ജോസഫ് പൂക്കൊമ്പിൽ, ഷെയിഡ്സ് 3 വിൻഡോ ഫാഷൻസ്, റിയലേറ്റർ മനോജ് കുമാർ, സ്‌പൈക്കേഴ്‌സ് സ്പോർട്സ് സ്റ്റോർ, ഓൾ റിസ്‌ക്സ് ഇൻഷുറൻസ്, റിയലേറ്റർ ഇമ്മാനുവേൽ ചിമ്മിണിക്കാട്ട്, ഗ്രേറ്റ് ഇന്ത്യൻ സ്റ്റോർ തുടങ്ങിയവർ നൽകുന്ന ലാപ്‌ടോപ്പാണ് സമ്മാനമായി ലഭിക്കുന്നത്.
വൈകിട്ട് നാല് മണിയോടെ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ഷിന്റോ സ്റ്റീഫൻ, ദിവ്യാ ജിസ്, ജോസഫ് ലിൻസ്, ഐറിൻ മാത്യു, ലിനിത ഏബ്രഹാം, സീനാ റോയ്, സഞ്ജു സാബു, മീരാ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മത്സരാർത്ഥികളുടെ മാർച്ച്-പാസ്ററ് ഗ്രൗണ്ടിൽ നിന്നും വേദിയിലേക്ക് എത്തുന്നതോടെ കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് സ്പോർട്സ് ഡേ 2024 ന്റെ സമാപന ചടങ്ങുകൾ ആരംഭിക്കുകയായി.
ലാംബ്ടൺ-കെൻ്റ്-മിഡിൽസെക്സ് എം പി ലിയാൻ റൂഡ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മെഗാ സ്പോൺസർ റിയലേറ്റർ അനൂപ് വർഗ്ഗീസ്, ഗോൾഡ് സ്പോൺസേഴ്‌സായ വൺ ഡെന്റൽ, ജി ജി വെൽനെസ്സ് സെന്റർ സിൽവർ സ്പോൺസേഴ്‌സായ മോർട്ട്ഗേജ് ഏജന്റ് സ്പെൻസൺ വർഗ്ഗീസ്, ട്രിനിറ്റി ആട്ടോ ഗ്രൂപ്പ് മറ്റ് അസ്സോസിയേറ്റ് സ്പോൺസേഴ്‌സ് എല്ലാവരും ചേർന്ന് സമ്മാനദാനം നിർവ്വഹിക്കും. കൂടാതെ അന്നേദിവസം കളിക്കൂട്ടം അംഗങ്ങൾക്ക് ട്രിനിറ്റി ഗ്രൂപ്പ് മൊത്തം 50000 ഡോളറിന്റെ ഗിഫ്റ്റ് വൗച്ചറുകളാണ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് മുൻവർഷത്തെ ചാമ്പ്യന്മാർ ദീപശിഖ കൈമാറുന്നതോടെ ഈ വർഷത്തെ കായിക മാമാങ്കത്തിന് കൊടിയിറങ്ങും.
ഇന്ത്യാന ഫുഡ്‌സിന്റെയും, കർബീസ് കാറ്റേഴ്സിന്റെയും ലൈവ് തട്ടുകട അന്നേദിവസം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം നാനൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഈ കായികോത്സവത്തിന്റെ വിജയത്തിനായി ലണ്ടനിലും, സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും വ്യക്തിപരമായി ക്ഷണിക്കുന്നുവെന്നും, അതിനൊപ്പം നമ്മുടെ കുട്ടികളുടെ ഉള്ളിലെ കാരുണ്യത്തിന്റെ, സഹജീവി സ്നേഹത്തിന്റെ അവബോധം വളർത്താൻ അതിലൂടെ കണ്ണീരുണങ്ങാത്ത വയനാടിന് ഒരു ചെറിയ കൈത്താങ്ങെങ്കിലും നൽകാൻ കുട്ടികളുടെ നേതൃത്വത്തിൽ അവരവർക്ക് കഴിയും വിധം സഹായിക്കാൻ ഒരു ധനസമാഹരണ പരിപാടിയും ഉൾപ്പെടുത്തിയിട്ടുള്ളതായി സംഘാടക സമിതി അംഗങ്ങളായ കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ജോയിന്റ് സെക്രട്ടറി ഷിൻറ്റു ജോസ്, ട്രഷറർ ജെറിൽ കുര്യൻ ജോസ്, ജനറൽ കൺവീനർ വൈശാഖ് നായർ, മറ്റ് അംഗങ്ങളായ ലിനിത ഏബ്രഹാം, ലിനു ജോർജ്ജ്, ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ എന്നിവർ ചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.