ഡോ. ജോർജ് മരങ്ങോലി രചിച്ച നാല്പത്തിയൊന്നാമതു് പുസ്തകം "മരങ്ങോലിക്കഥകൾ” എന്ന ഹാസ്യ കഥാസമാഹാരത്തിന്റെ പ്രകാശനം എറണാകുളം ബി ടി എച്ച് ഹാളിൽ സുപ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ നിർവഹിച്ചു.
ഡോ. ജോർജ് മരങ്ങോലി രചിച്ച നാല്പത്തിയൊന്നാമതു് പുസ്തകം "മരങ്ങോലിക്കഥകൾ” എന്ന ഹാസ്യ കഥാസമാഹാരത്തിന്റെ പ്രകാശനം എറണാകുളം ബി ടി എച്ച് ഹാളിൽ സുപ്രസിദ്ധ നോവലിസ്റ്റ് ശ്രീമതി ശ്രീകുമാരി രാമചന്ദ്രൻ നിർവഹിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ശ്രീ. ജോഷി ജോർജ് പുസ്തകം സ്വീകരിച്ചു. കാലടി സംസ്കൃത കലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ ചടങ്ങു് ഉൽഘാടനം ചെയ്തു. കേരള സാഹിത്യവേദി പ്രസിഡന്റ് ശ്രീ. ജി .കെ. പിള്ള തെക്കേടത്തു് അദ്ധ്യക്ഷനായ ചടങ്ങിൽ റവ. ഡോ. അബ്രാഹം ഇരിമ്പിനിക്കൽ, (കെ സി ബി സി മാധ്യമ കമ്മീഷൻ സെക്രട്ടറി), ഡോ. ഗോപിനാഥ് പനങ്ങാട് (മുൻ കേരള സാക്ഷരതാ മിഷൻ ഡയറക്ടർ), അഡ്വ. വര്ഗീസ് പി തോമസ് (എഴുത്തുകാരൻ), ശ്രീ. രവി പുലിയന്നൂർ (കേരള ഹാസ്യ വേദി ജനറൽ സെക്രട്ടറി), സിനിമ സംഗീത സംവിധായകൻ ശ്രീ. ഇഗ്നേഷിയസ്, ശ്രീ. രാധാകൃഷ്ണൻ സൗപർണിക (ആൾ ഇന്ത്യ റേഡിയോ ടെക്നിക്കൽ ഡയറക്ടർ), കലാഭവൻ കെ. എസ്. പ്രസാദ്, ഡോ. ജോർജ് മരങ്ങോലി (ഗ്രന്ഥകാരൻ) തുടങ്ങിയവർ പ്രസംഗിച്ചു. വേദി നിയന്ത്രണം നിർവഹിച്ചത് ഏഷ്യാനെറ്റ് സിറ്റി വിഷൻ ന്യൂസ് റീഡറും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീ. ജി. വേണുഗോപാൽ ആയിരുന്നു. തകഴി പുരസ്കാര ജേതാവ് ശ്രീമതി റൂബി ജോർജ് സ്വാഗതവും, എഴുത്തുകാരിയും, കോളേജ് അദ്ധ്യാപികയുമായ ഡോ. ശാലിനി പി. അജിത് കൃതജ്ഞതയും പറഞ്ഞു. ഡോ. ജോർജ് മരങ്ങോലിയുടെ സഹധർമിണി, അഡ്വ. വത്സ മരങ്ങോലി, ശ്രീമതി ശ്രീകുമാരി രാമചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു.