തൂശനില വെട്ടി കോലായിൽ അമ്മ തുമ്പപ്പൂ നിറമുള്ള ചോറു വിളമ്പി
തൂശനില വെട്ടി
കോലായിൽ അമ്മ
തുമ്പപ്പൂ നിറമുള്ള
ചോറു വിളമ്പി
പാതിനാറ്കൂട്ടം
കറി വിളമ്പി
ഓലൻ കാളൻ
പരിപ്പ് പപ്പടം
പല്ലി ചിലച്ചു
മച്ചിൻ മുകളിൽ
പുന്നെല്ലിൻ മണമുള്ള
അറ മുകളിൽ
മുറ്റത്ത് മാവിൽ
പറ്റുമായി എത്തിയ
കാക്കകൾ
കലപില കൂടി
ചാക്കിൽ ചുരുണ്ടു
കിടന്ന ചാവാലിപ്പട്ടി
എണീറ്റു നിന്നൊന്ന്
മോങ്ങിക്കിടന്നു
കിണറിന്റെ
വക്കത്ത് ദേവകിയമ്മ
ഊട്ടുപാത്രങ്ങൾ
കഴുകിത്തുടച്ചു
തൊടിയിലെ
പ്ലാവിൽ വണ്ണാത്തി കിളി
ചൂളം വിളിച്ചു
ഓണമറിയിച്ചു