ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായും ദീർഘകാലം മാതൃകാ അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ച പെരുന്ന ആനന്ദഭവനത്തിൽ പ്രുളിക്കൽ) പ്രൊഫ. എൻ. ശിവശങ്കരൻ നായർ (97) അന്തരിച്ചു
ചിക്കാഗോ: ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഫിസിക്സ് വകുപ്പ് മേധാവിയായും ദീർഘകാലം മാതൃകാ അധ്യാപകനായും വ്യക്തിമുദ്ര പതിപ്പിച്ച പെരുന്ന ആനന്ദഭവനത്തിൽ പ്രുളിക്കൽ) പ്രൊഫ. എൻ. ശിവശങ്കരൻ നായർ (97) അന്തരിച്ചു. ഭാര്യ: എൻ ആനന്ദവല്ലി അമ്മ (റിട്ട. എ ഇ ഒ ചങ്ങനാശ്ശേരി). മക്കൾ: S ദിലീപ് (റിട്ട. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ KSEB), S പ്രദീപ് (റിട്ട. എക്ലിക്യുട്ടീവ് എൻജിനീയർ കേരാഫെഡ്), S മനോജ് (സീനിയർ ജനറൽ മനേജർ ഫിനോലക്സ്,ബാംഗ്ലൂർ).
പ്രഗത്ഭനും പ്രതിഭാ സമ്പന്നനുമായിരുന്ന പ്രൊഫ ശിവശങ്കരൻ നായരുടെ നിര്യാണത്തിൽ എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ ദുഃഖവും അനുശോചനവും അറിയിച്ചു. എസ് ബി കോളേജ് വിദ്യാർഥികൾക്ക് ഹൃദ്യവും അവിസ്മരണീയവുമായ ഗുരുശിഷ്യ ബന്ധത്തിന്റെ ഓർമ്മകൾ സമ്മാനിച്ച പ്രൊഫ ശിവശങ്കരൻ നായരുടെ വേർപാട് ചിക്കാഗോയിലെ അദ്ദേഹത്തിന്റെ ശിഷ്യർക്കും സഹപ്രവർത്തകർക്കും ദുഃഖകരമായ വാർത്തയാണെന്ന് പ്രസിഡന്റ് ഡോ മനോജ് നേര്യംപറമ്പിൽ പറഞ്ഞു. വിദ്യാർഥികൾക്ക് മാതൃകാധ്യാപകനായിരുന്നുകൊണ്ട് പൊതുവിദ്യാഭാസ രംഗത്തും എസ് ബി കോളേജിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നു അദ്ദേഹത്തിന്റെ ശിഷ്യരാകാൻ ഭാഗ്യം ലഭിച്ച പൂർവ്വ വിദ്യാർഥികളായ പ്രൊഫ ജെയിംസ് ഓലിക്കര, ജോസുകുട്ടി നടക്കപ്പാടം, ടോം വെട്ടിക്കാട്, ജിജി മാടപ്പാട്, ജോൺ നടക്കപ്പാടം, ഷാജി ജോസഫ് കൈലാത്ത്, എം പി വാസുദേവൻ പിള്ള, മാത്യു ഡാനിയേൽ എന്നിവർ സന്ദേശത്തിൽ പറഞ്ഞു.
പ്രൊഫ. എൻ. ശിവശങ്കരൻ നായർ