അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യുണൈറ്റഡ് (AMLEU), ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം വൻവിജയമായി. പോലീസ് സേനയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു.
ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യുണൈറ്റഡ് (AMLEU), ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം വൻവിജയമായി. പോലീസ് സേനയിൽ പ്രവർത്തിക്കുന്നവരെ ചടങ്ങിൽ ആദരിക്കുകയും പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു.
സമ്മേളനത്തിൽ രാജ്യത്തെ ഏറ്റവും വലിയ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ രണ്ടാമത്തെ കമാൻഡർ ആയ ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്ട്ന്റിൽ (NYPD) നിന്നുള്ള ഫസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ടാനിയ കിൻസെല്ല മുഖ്യ അതിഥിയായി പങ്കെടുത്തു.മികച്ച സേവനം കാഴ്ചവച്ച NYPD ഫോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ്റെ കമാൻഡിംഗ് ഓഫീസർ ഇൻസ്പെക്ടർ രോഹൻ ഗ്രിഫിത്ത് , മലയാളി ഡെപ്യൂട്ടി ഇൻസ്പെക്ടർ ഷിബു മധു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റിച്ച്മണ്ട് കൗണ്ടി ക്രിമിനൽ കോർട്ടിൽ സുപ്പീരിയർ ജഡ്ജായി പ്രൊമോഷൻ ലഭിച്ച ജഡ്ജ് ബിജു കോശിയേയും, 2015 ൽ ആദ്യ സൗത്ത് ഏഷ്യൻ വനിതയായി നിയമനം ലഭിച്ച ജഡ്ജ് രാജ രാജേശ്വരിയേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
അമേരിക്കയിലുടനീളം സേവനമർപ്പിക്കുന്ന മലയാളി പോലീസ് ഓഫീസർമാരുടെയും നിയമ നിർവ്വഹണ മേഖലയിൽ പ്രവർത്തിക്കുന്നവരേയും പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയാണ് അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെൻ്റ് യുണൈറ്റഡ് (AMLEU). തുടക്കം മുതലുള്ള സംഘടനയുടെ കമ്മ്യുണിറ്റി സേവനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും പ്രശംസനീയമാണ്.
കേരള മുഖ്യമന്ത്രി ന്യൂയോർക്ക് ടൈം സ്‌ക്വയർ സന്ദർശിച്ച വേളയിൽ പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭക്കും ഇതിന്റെ സംഘാടകർക്കും ഇവരുടെ സേവനങ്ങൾ മുതൽക്കൂട്ടായി.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്ന്റിലെ (NYPD) ൽ നിന്നുള്ള ലെഫ്റ്റനൻ്റ് നിധിൻ എബ്രഹാം (പ്രസിഡൻ്റ്), മേരിലാൻഡിലെ ടകോമ പാർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ് (വൈസ് പ്രസിഡൻ്റ്), ന്യൂ യോർക്ക് - ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനൻ്റ് നോബിൾ വർഗീസ് (സെക്രട്ടറി), ഫിലാഡെൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നുമുള്ള സർജന്റ് ബ്ലെസ്സൻ മാത്യു (ട്രഷറർ), എഫ്ബിഐയിൽ നിന്നുള്ള സൂപ്പർവൈസറി സ്‌പെഷ്യൽ ഏജൻ്റ് ഡാനിയൽ സോളമൻ (സർജൻറ് അറ്റ് ആംസ്) എന്നിവരടങ്ങുന്ന ബോർഡ് ഓഫ് കമ്മറ്റിയാണ് സംഘടനയെ നയിക്കുന്നത്.സമ്മേളനത്തിൽ നിധിൻ എബ്രഹാം സ്വാഗതം പറഞ്ഞു. നോബിൾ വർഗീസ് ചടങ്ങിൽ ആശംസകൾ അർപ്പിക്കുകയും, അതിഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
മലയാളി കൂട്ടായ്മക്കു താങ്ങും തണലുമായ സംഘടനയെ amleunited2020@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.
വിവരങ്ങൾക്ക്:
വെബ്സൈറ്റ്: www.amleu.org
email: amleunited2020@gmail.com