LITERATURE

ബാല വീണ്ടും വിവാഹിതനായി;സഖി മുറപ്പെണ്ണ് കോകില

Blog Image
വീണ്ടും വിവാഹം കഴിക്കുമെന്ന് അറിയിച്ച് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ്, നടൻ ബാല  നാലാമത് വിവാഹം കഴിച്ചിരിക്കുകയാണ്. ബാലയുടെ മുറപ്പെണ്ണ് കോകിലയാണ് വധു. മാമന്റെ മകൾ കോകിലയെ ബുധനാഴ്ച രാവിലെയാണ് താരം ജീവിത സഖിയാക്കിയത്.

വീണ്ടും വിവാഹം കഴിക്കുമെന്ന് അറിയിച്ച് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പ്, നടൻ ബാല  നാലാമത് വിവാഹം കഴിച്ചിരിക്കുകയാണ്. ബാലയുടെ മുറപ്പെണ്ണ് കോകിലയാണ് വധു. മാമന്റെ മകൾ കോകിലയെ ബുധനാഴ്ച രാവിലെയാണ് താരം ജീവിത സഖിയാക്കിയത്. വിവാഹം കഴിഞ്ഞ ശേഷം ഇരുവരും ഒന്നിച്ചിറങ്ങുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനെത്തിയ മാധ്യമങ്ങളോടും നന്ദി പറഞ്ഞ് ബാല സംസാരിച്ചു.
തന്റെ സ്വന്തമാണ് വധുവെന്നാണ് കോകിലയെ കുറിച്ച് ബാല സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. അമ്മയ്ക്ക് 74 വയസായി, അമ്മയുടെ ആരോ​ഗ്യനില കണകാക്കിയാണ് വീണ്ടും വിവാഹിതനായത്. അനു​ഗ്രഹിക്കാൻ ആ​ഗ്രഹിക്കുന്നവർ അനു​ഗ്രഹിക്കണമെന്നും താരം കൂട്ടിച്ചേർത്തു.​ബാലയുടെ നാലാമത്തെ വിവാഹമാണിത്. ഗായിക അമൃത സുരേഷ്, ഡോ. എലിസബത്ത് എന്നിവരെയും വിവാഹം കഴിച്ചിരുന്നു. തന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ബാല മറ്റൊരു വിവാഹം കഴിച്ചിരുന്നതാണെന്ന് അമൃത മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ കോടികണക്കിന് സ്വത്തുക്കളെ കുറിച്ചും വീണ്ടുമൊരു വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നെന്നും താരം അറിയിച്ചിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.