LITERATURE

ഓർമയിലെ സാരഥി

Blog Image
എന്നും രാവിലെ കോളേജിലേക്ക് പോകാൻ എന്തു രസമാണെന്നോ ഉള്ളിൽ തീ പടർത്തികൊണ്ടായിരുന്നു അവളുടെ വരവ്, പഠിക്കാൻ മിടുക്കിയാണ് എല്ലാവർക്കും ഇഷ്ടവുമാണ്..ചിലർക്കൊക്കെ അസൂയയും ഉണ്ട് ഞങ്ങൾ രാവിലെ വീരമണി ബസിൽ ആണ്‌ കയറാറുള്ളത് ഒരു പാവം മനുഷ്യൻ ആണ്‌ സാരഥി ഞങ്ങളോട് ഇരുന്നോളാൻ പറയും അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഒരു സീറ്റിൽ ഇരിക്കും

എന്നും രാവിലെ കോളേജിലേക്ക് പോകാൻ എന്തു രസമാണെന്നോ ഉള്ളിൽ തീ പടർത്തികൊണ്ടായിരുന്നു അവളുടെ വരവ്,
പഠിക്കാൻ മിടുക്കിയാണ് എല്ലാവർക്കും ഇഷ്ടവുമാണ്..ചിലർക്കൊക്കെ അസൂയയും ഉണ്ട് ഞങ്ങൾ രാവിലെ വീരമണി ബസിൽ ആണ്‌ കയറാറുള്ളത് ഒരു പാവം മനുഷ്യൻ ആണ്‌ സാരഥി ഞങ്ങളോട് ഇരുന്നോളാൻ പറയും അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി ഒരു സീറ്റിൽ ഇരിക്കും,ഒരുപാട് കഥകൾ പറഞ്ഞു തീർക്കാൻ ഉണ്ടാകും തലേ ദിവസം തൊട്ട് രാവിലെ വരെയുള്ള കഥകൾ എന്തു രസമാണെന്നോ ഞങ്ങളുടെ കഥകൾ എല്ലാം കേട്ട് സാരഥിയും ശ്രദ്ധിക്കും അദ്ദേഹത്തിനും ഇഷ്ടമാണ്..ഇപ്പോൾ അദ്ദേഹം എവിടെയാണെന്നൊന്നും അറിയില്ല..അതെ ബസിൽ പിന്നീട് വന്ന സാരഥി ഇപ്പോളും അതെ ബസിൽ ഉണ്ടാവാറുണ്ട്..

   അങ്ങനെ കോളേജിൽ എത്തിയാൽ പിന്നെ പഠിക്കാനുള്ളതും ചോദ്യം ചോദിക്കാനുള്ളതും എല്ലാം ഒന്ന് കണ്ണോടിക്കും...പിന്നെ വായ്നോക്കുന്ന ചങ്ക്കളെയും വിടാറില്ല അവരെയും ഒന്ന് നോക്കി വയ്ക്കും....എന്നാൽ അവൾക്ക് ചിന്ത എങ്ങനെയെങ്കിലും കോളേജ് വിട്ടാൽ ആ മഞ്ഞ ബസ്സ് കാണണം..അത് മാത്രമോ?അല്ല അതിലുള്ള സാരഥിയെയും നോക്കിയിരിക്കണം നോക്കിയിരിക്കാനൊന്നും സ്ഥലം കിട്ടില്ല എന്നാൽ കൂടുതൽ സന്തോഷം "ഗോകുൽദാസിലെ " സാരഥിയുടെ തൊട്ടു പുറകിൽ നിന്നുകൊണ്ട് അദ്ദേഹം അറിയാതെ ആ ക്ലീൻ ഷേവ്കാരന്റെ സൗന്ദര്യം ആസ്വദിക്കും 

  ഞങ്ങൾ നോക്കിയിരിക്കുമ്പോൾ എല്ലാം അവൾ അദ്ദേഹത്തെ തന്നെ നോക്കി നിൽപ്പുണ്ടാകും...പ്രണയാർദ്രമായ നോട്ടം കുലീനത്വമുള്ള ആ സാരഥി കൃഷ്ണനാണോ അതെ ഗോകുലിന്റെ ദാസനാണ് ആ സാരഥിയെങ്കിൽ അത്‌ അർജുന സാരഥി തന്നെയെന്ന് അവളങ്ങ് ഉറപ്പിക്കും,അങ്ങനെ എല്ലാ ദിവസവും ഓടും ക്ലാസ്സിലുള്ള ജിനു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൂപ്പർക്ക് നേരത്തെ പരിചയം ഉള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് അവളോട് പറഞ്ഞതും അവൾക്ക് വല്ലാത്ത ആരാധന...അവളും ആ ആരാധനയിൽ അലിഞ്ഞു ചേർന്നു ചിത്തിര തിരുനാൾ മഹാരാജാവിനെ സ്നേഹിച്ച ഭ്രാന്തിയെ പോലെ അദ്ദേഹമറിയാതെ അവൾ സ്നേഹിച്ചു കൊണ്ടേയിരിക്കും,,
അവൾ സ്വയം അവളെ ഭ്രാന്തിയെന്ന് പറഞ്ഞു കളിയാക്കും ഞങ്ങൾക്കെല്ലാം ഹരമായിരുന്നു,അദ്ദേഹമറിയാതെ സ്നേഹിക്കുന്ന അവളെ ഞങ്ങൾ ബസിനു കൈ നീട്ടാൻ മുന്നിൽ നിർത്തും..അവളെ കണ്ടിട്ടോ അതോ അദ്ദേഹത്തിന്റെ നല്ല മനസോ എന്നറിയില്ല..ഞങ്ങളും ആ മഞ്ഞ ബസിനെയും സാരഥിയെയും സ്നേഹിച്ചു.
ഒരു തിരിഞ്ഞു നോട്ടം പോലുമില്ലാതെ തപസിരിക്കുന്ന യോഗീശ്വരനെ പോലെ ബസ്സ് ഓടിക്കുന്ന ആ സാരഥിയെ കാണാൻ അവൾക്കൊപ്പം ഞങ്ങളും നോക്കി നിൽക്കും..
        പല ദിവസങ്ങളിലും കോളേജിന്റെ ബോർഡിൽ മഞ്ഞ ബസ്സ് "ഗോകുൽദാസിനെയും,സാരഥിയെയും കൈ കാട്ടി നിൽക്കുന്ന അവളുടെയും "ചിത്രം രസകരമാണ്,ഇതെല്ലാം ജിനുവിന്റെ പ്രകടനമാണെന്ന് അറിയാവുന്ന അവൾക്കുള്ളിൽ മഞ്ഞ ബസ്സിലെ സാരഥിയെ ബഹുമാനമാണ്,ആരാധനയാണ് ആരുമറിയാതെ ഉള്ളിൽ ഒളിപ്പിച്ച പ്രണയവുമാണ്, അവളുടെ സ്വന്തം ആ ഗന്ധർവ്വനോട്‌ 
             കാലങ്ങളുടെ കുതിര കുളമ്പടിയോട്ടം കാലവും നാടും ഇഷ്ടങ്ങളും മാറ്റി മറിച്ചു..അങ്ങനെ ഒന്നുണ്ടായിരുന്നോ എന്ന് പോലും മറന്നു പോയ് പഠനത്തിന്റെയും,ജോലി നേടുന്നതിന്റെയും പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെയും തിരക്കിലായിരുന്നു 
          മറ്റൊരു ലോകം സ്വന്തമാക്കിയ അവൾ വീണ്ടുമെത്തുന്നത്            വർഷങ്ങൾക്കിപ്പുറമാണ്  പഴയ ഓർമകളെ ചികഞ്ഞെടുക്കാൻ വീണ്ടും ആ സാരഥിയെ കണ്ടു മുട്ടുന്നു..അയാൾ അറിയാതെ പഴയ പൊട്ടത്തരങ്ങളുടെ മിഴി പാച്ചിൽ അയാളിലൂടെ നടത്തും എന്നിട്ട് സ്വയം ചിരിക്കും.ചിത്തിര തിരുനാൾ മഹാരാജാവിന്റെ പഴയ ഭ്രാന്തിയായ പ്രണയിനിയല്ല അവളിന്ന് കല്യാണം കഴിഞ്ഞു മക്കളുമായി ജീവിക്കുന്ന അവൾക്ക് പ്രണയമൊന്നും വരില്ല എങ്കിലും,അവൾ ഇന്നും നീല ബസിന്റെ സാരഥിക്ക് പുറകിലെ സീറ്റിൽ ഇരുത്തമുറപ്പിക്കും എന്നിട്ട് നാൽപതുകളുടെ കടന്നു കയറ്റത്തിലും ഒരു കൊള്ളിയാൻ പോലെ അവൾക്കുള്ളിൽ ആ പഴയ ഓർമ്മകൾ തീ പാറിക്കുന്നു..
പഴയ ഗന്ധർവ്വനെ അവൾ നോക്കിയിരിക്കാറുണ്ട് അതെ ഭാവത്തിൽ അദ്ദേഹമിന്നും അർജുനന്റെ തേരിന്റെ സാരഥിയെ പോലെ നീല ബസ്സിൽ ഏകാഗ്രതയുടെ ആൾരൂപമായി ഇന്നും അതെ സാരഥി ആ രസമുള്ള കാഴ്ചകൾ വർണ്ണിക്കുമ്പോൾ അവൾക്കുള്ളിൽ മധുര പതിനെട്ടു വയസ്സിന്റെ ആമ്പൽ പൂക്കൾ വിരിയിക്കാറുണ്ട്,,അവളുടെ കണ്ണുകളിൽ ഒന്നിനുമല്ലാതെ ഒരു തിളക്കം അനുഭവപ്പെടാറുണ്ട്...അവളുടെ അവസാന നാൾ വരെ അദ്ദേഹം അവളെ തിരിച്ചറിയരുത്, ശ്രീ ചിത്തിര തിരുനാളിന്റെ ഭ്രാന്തിയായ കാമുകിയെ പോലെ അല്ലെങ്കിലും കാലം കടന്നു പോകുമ്പോൾ ഇന്നിന്റെ പ്രതീകമായി അവൾ തന്റെ പഴയ ഓർമ്മകൾ താലോലിക്കും എല്ലാം സുഖമുള്ള നോവായി,ഉള്ളിൽ ചിരിയടക്കിപ്പിടിച്ച് അവളുടെ ബസ്സ് സ്റ്റോപ്പ് എത്തുമ്പോൾ അതിൽ നിന്നിറങ്ങി വീടിന്റെ ഓർമകളിലേക്ക് തിരി തെളിച്ചു മൂകയായി കടന്നു പോകും,

        കാലമങ്ങനെയാണ് എല്ലാം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും..എത്ര മായ്ക്കാൻ ശ്രമിച്ചാലും  മറക്കാൻ ശ്രമിച്ചാലും ചിലതൊക്കെ തികട്ടി പുറത്തു വരും എന്നിട്ട് ഓരോ ഓർമ്മപ്പെടുത്തലിനും സാക്ഷിയായി അവൾ മാത്രംപലപ്പോഴും ആ നീല ബസ്സിൽ യാത്ര ചെയ്യുന്നു.

 ജിഷ പി നായർ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.