PRAVASI

വിശ്വാസോത്സവ യാത്രയ്ക്ക് ഒരുങ്ങി ബെൻസൻവിൽ ഇടവക

Blog Image
ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയം സംഘടിപ്പിക്കുന്ന വിശ്വാസോത്സവ യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദേവാലയം സംഘടിപ്പിക്കുന്ന
വിശ്വാസോത്സവ യാത്രയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇടവകയിലെ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഈ യാത്രയിൽ പങ്കുകാരാകുന്നു. ഈ വരുന്ന ഏപ്രിൽ 6 ന് ഇൻഡ്യാനയിലെ സെൻറ് ജോൺ ഷ്‌റൈനിൽ കുരിശിൻ്റെ വഴി യാത്രയും തുടർന്ന് ഉല്ലാസയാത്രയും ക്രമീകരിച്ച് വ്യത്യസ്‌തമാക്കുന്നു. ഈ യാത്രയ്ക്ക് ഡി . ആർ. ഇ. സഖറിയാ ചേലക്കൽ, അസിസ്റ്റൻറ് ഡി. ആർ. ഇ. ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് എന്നിവരുടെ നേത്യത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.