PRAVASI

തോമസ് വർഗീസ് (മോനച്ചൻ) ന്യൂയോർക്കിൽ അന്തരിച്ചു

Blog Image

കോട്ടയം കങ്ങഴ അലവാകുന്നിൽ വർക്കിയുടെയും ശോശാമ്മയുടെയും മകൻ തോമസ് എ. വർഗീസ് (മോനച്ചൻ -64) ഡിസംബർ 19 ന് അന്തരിച്ചു. ദീർഘനാളായി ന്യൂയോർക്ക് ന്യൂഹൈഡ് പാർക്ക് നിവാസിയാണ്. ഭാര്യ നാൻസി ചങ്ങനാശേരി തുരുത്തി കാറ്റടി കുടുംബാംഗമാണ്. മക്കൾ: തപസ്യ-നിക്കോളാസ് റെയിൻ, തുഷാര-ഐസക്ക് ക്രെയ്‌റ്റ്സെർ. മോനച്ചൻ ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്. ആതുര രംഗത്ത് ദീർഘനാളായി സേവനം അനുഷ്ഠിക്കുമ്പോഴും സംഗീതത്തെയും മലയാള ഗാനങ്ങളെയും ഏറെ സ്നേഹിച്ചിരുന്ന മോനച്ചൻ ഒരു നല്ല ഗായകൻ കൂടി ആയിരുന്നു. മോനാച്ചന്റെ പെട്ടെന്നുള്ള വേർപാട് സുഹൃത്‌വലയത്തെ ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം ഡിസംബർ 23 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതൽ 8 മണി വരെ ന്യൂഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175 Jericho Tpke, New Hyde Park, NY 11040) ഉണ്ടായിരിക്കും. ശവസംസ്‌കാര ശുശ്രൂഷകൾ ഡിസംബർ 24 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് ഫ്രാൻക്ലിൻ സ്ക്വയറിലുള്ള സെന്റ് ബേസിൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ (St. Basil Orthodox Church, 17 Randolph Avenue, Franklin Square, NY 11010) ആരംഭിക്കുന്നതും തുടർന്ന് ഫാമിംഗ്‌ഡെയ്‌ലിലുള്ള സെന്റ് ചാൾസ് സെമിത്തേരിയിൽ (St. Chrles Resurrection Cemeteries, 2015 Wellwood Ave., Farmingdale, NY 11735) സംസ്കരിക്കുന്നതുമായിരിക്കും.

തോമസ് വർഗീസ് (മോനച്ചൻ)

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.