PRAVASI

നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടി അന്തരിച്ചു

Blog Image

ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ  സംഭാവനകൾ  നൽകിയ  റവ. ഫാ.  ജോസ് കണ്ടത്തിക്കുടി (79) അന്തരിച്ചു.

നോർത്ത് മേരിക്കയിലെ സീറോ മലബാർ സഭയുടെ വളർച്ചക്കു നിർണ്ണായകമായ  സംഭാവനകൾ  നൽകിയ  റവ. ഫാ.  ജോസ് കണ്ടത്തിക്കുടി ഡിസംബർ 21-)൦  തീയതി ശനിയാഴ്ച  വൈകുന്നേരം  അന്തരിച്ചു.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഏകോപിപ്പിക്കുന്നതിനായി  സിനഡ്  തീരുമാന പ്രകാരം  1995 ൽ അമേരിക്കയിൽ എത്തിയ  ഫാ. ജോസ് കണ്ടത്തിക്കുടി , ഷിക്കാഗോ , ന്യൂ ജേഴ്സി , ന്യൂ യോർക്ക്  എന്നിവിടങ്ങളിൽ  ഇടവകകൾ സ്ഥാപിക്കുകയും അവിടെ സേവനം ചെയ്യുകയും ചെയ്തു.    ദീർഘനാൾ  ബ്രോങ്ക്സ്  സെൻറ്  തോമസ്  സീറോ മലബാർ ഫൊറോനാ ഇടവക വികാരിയായി സേവനo അനുഷ്ഠിച്ചു. 2020   റിട്ടയർ ചെയ്തതിനു  ശേഷം അമേരിക്കയിയലും  നാട്ടിലുമായി  വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

1945 മെയ്  30 -)O   തീയതി  കണ്ടത്തിക്കുടി  ജോൺ - ത്രേസ്യകുട്ടി  ദമ്പതികളുടെ  മൂത്ത മകനായി ജനിച്ച  ഫാ . ജോസ് , 1962 ൽ തലശ്ശേരി മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്നു വടവാതൂർ  സെമിനാരിയിലും  റോമിലെ  അർബൻ  യൂണിവേഴ്സിറ്റിയിലും  വൈദിക  പഠനം പൂർത്തിയാക്കി, 1971  മാർച്ച്  27 -)o   തീയതി  വത്തിക്കാനിൽവച്ചു കർദ്ദിനാൾ  ആഗ്നെലോ  റോസ്സിയിൽ നിന്നും തിരുപ്പട്ടം  സ്വീകരിച്ചു.
1973 ൽ  കേരളത്തിൽ തിരിച്ചെത്തി. തലശ്ശേരി - മണിമൂളി  ഇടവകയിൽ അസിസ്റ്റൻറ്  വികാരിയായി ശുശ്രൂഷ  ആരംഭിച്ച ജോസച്ചൻ , കൽപറ്റ , ചാരിറ്റി , ഒലിവുമല , എടപ്പെട്ടി , പൊഴമുടി  തുടങ്ങിയ  ഇടവകകളിൽ വികാരിയായി  സേവനം ചെയ്തിട്ടുണ്ട്.  കൂടാതെ തമിഴ്നാട്ടിലെ, കൂനൂർ , ബാർലിയർ, വരുവാൻ കാടു എന്നിവിടങ്ങളിൽ ഇടവകകൾ  സ്ഥാപിക്കുകയും  വികാരിയായി  സേവനം  ചെയ്യുകയും ചെയ്തിട്ടുണ്ട്.. 
തലശ്ശേരി- മാനന്തവാടി  രൂപതകളിലെ   വിവിധ  അദ്ധ്യാത്മിക മേഖലകളിലും  ജോസച്ചൻ  പ്രവർത്തിച്ചിട്ടുണ്ട് . മാനന്തവാടി  സെന്റ്  ജോസഫ്'സ്  പ്രസ് മാനേജർ, മാനന്തവാടി  രൂപതയുടെ  ചാൻസലർ , സൺഡേ സ്കൂൾ ഡയറക്ടർ , ഫാമിലി  അപ്പസ്തോലേറ്റിന്റെ  ഡയറക്ടർ ,  സെന്റ്  ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ, തൂങ്കുഴി  പിതാവിൻ്റെ  സെക്രട്ടറി തുടങ്ങി വിവിധ  തലങ്ങളിൽ  സേവനം  ചെയ്തട്ടുണ്ട്. തുടർന്നാണ്  അമേരിക്കയിൽ എത്തുന്നത്.
തുടക്കത്തിൽ  ചിക്കാഗോയിലെ  വിശ്വാസികളെ  ഏകോപിപ്പിക്കുന്നതിനു  നേതൃത്വം  നൽകിയ  ജോസച്ചൻ, തുടർന്നു  ന്യൂ ജേഴ്സിയിലെയും, ന്യൂ യോർക്കിലേയും വിവിധ  സ്ഥലങ്ങളിൽ താമസിച്ചു  സീറോ  മലബാർ  വിശ്വാസികളെ  സംഘടിപ്പിക്കുകയും  ഇടവകകൾ  സ്ഥാപിക്കുകയും  ചെയ്യ്തു . 2002  മാർച്ച്  മാസം  ന്യൂ യോർക്കിലെ  ബ്രോക്സിൽ  സെൻറ്  തോമസ്  സീറോ  മലബാർ  ഇടവക  സ്ഥാപിക്കുകയും, 2020 ൽ റിട്ടയർ ആകുന്നതുവരെ  ബ്രോങ്ക്സ് ഇടവകയിൽ  തന്നെ  ശുശ്രുഷ ചെയ്തു . ഇതിനിടയിൽ  ന്യൂ യോർക്കിലും  കണക്റ്റിക്കെട്ടിലും  വിവിധ  ഇടങ്ങളിൽ  സീറോ മലബാർ  ഇടവകയും, മിഷനുകളും  സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്
സഹോദരങ്ങൾ  :  ഡൊമിനിക്, ഫിലിമിന ,  പരേതനായ  ജോൺ.
ഫാ.  ജോസ് കണ്ടത്തിക്കുടിയുടെ  നിര്യാണത്തിൽ ചിക്കാഗോ  സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, രൂപതയുടെ പ്രഥമ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.  ജോസച്ചൻറെ സേവനങ്ങളെ ചിക്കാഗോ രൂപത എന്നും സ്മരിക്കുമെന്നു മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.

സംസ്കാര  ശുശ്രുഷകളുടെ  വിശദാംശങ്ങൾ പിന്നീട്  അറിയിക്കുന്നതായിരിക്കും 

റവ. ഫാ.  ജോസ് കണ്ടത്തിക്കുടി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.