ഡാലസ്: ടെക്സസിലെ പ്രമൂഖ സാംസ്ക്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന് കേരളത്തിലെ വിവിധ മേഖലകളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമ്പതു ലക്ഷം രുപയുടെ സഹായ പദ്ധതികള്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വേദിയില്‍ പ്രസിഡന്റ ജൂഡി ജോസ് പ്രഖ്യാപിച്ചു.
അടുത്ത രണ്ടു വര്‍ഷങ്ങളിലായി സമര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിദ്യാഭ്യാസ സഹായപദ്ധതി, മെഡിക്കല്‍ സഹായം, അനാഥശാലകള്‍ക്കായുള്ള പ്രത്യേക സഹായം, തുടങ്ങിയ രംഗങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ പദ്ധതി കേരളത്തിലെ ലയണ്‍സ് ക്ലബുകളുമായി സഹകരിച്ചു നടപ്പില്‍ വരുത്തുവാനുള്ള പ്രാരംഭചര്ച്ചകള് ആരംഭിച്ചുവെന്നും അദേഹം പറഞ്ഞു.
ഡാലസ് മലയാളി അസോസിയേഷനുമായി സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള സാദ്ധ്യമായ എല്ലാ പരിപാടികളുമായി സഹകരിച്ചകൊണ്ട് മുന്നോട്ടു പോകുമെന്ന് ഫോമാ സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റായ ബിജു ലോസണ് പറഞ്ഞു. പ്രമുഖ വ്യവസായിയും സാമൂഹപ്രവര്ത്തകനുമായ വര്‍ഗീസ് ചാമത്തില്‍, വ്യവസായിയായ സജീ നായര്‍, സുനില്‍ തലവടി, തങ്കച്ചന് ജോസഫ്, രേഷ്മ ജയന്, സേവ്യര്‍ ഫിലിപ്പ്, ഫ്രാന്‍സീസ് സെബാസ്റ്റ്യന്‍, സജി തോമസ്, സിന്‍ജോ തോമസ്, ജയന് കൊടിയത്ത്, സെയ്ജു വര്‍ഗീസ്, ശ്രീനാഥ് ഗോപാലകൃഷ്ണന്, ബൈജു പിള്ള, ജോസഫ് കരിയാമ്പുഴ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അസോസിയേഷന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ചു. അതോടൊപ്പം ജൂഡി ജോസ് നേതൃത്വമേകുന്ന പുതിയ നേതൃത്വത്തിനു സര്‍വ്വവിധ ആശംസകളും നേര്‍ന്നു.