PRAVASI

നൂറ് പേർക്ക് കൃത്രിമ കാലുകൾ നൽകി ജോൺസൺ സാമുവലിൻ്റെ ലൈഫ് ആൻഡ് ലിംബ്

Blog Image

കാലുകൾ നഷ്ടപ്പെട്ട 100 വ്യക്തികൾക്ക് കൃത്രിമ കാലുകൾ നൽകി ശ്രദ്ധേയമായി അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവേൽ നേതൃത്വം നൽകുന്ന ലൈഫ് ആൻഡ് ലിംബ് എന്ന സംഘടന . പന്തളം കുരമ്പാല ഈഡൻ ഗാർഡൻസിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ, ഫാ. ഡേവിസ് ചിറമേൽ, പ്രൊഫ . ഗോപിനാഥ് മുതുകാട് , ഫാ . ബോബി ജോസ് കട്ടിക്കാട്, പത്തനം തിട്ട എസ് പി വി.ജി വിനോദ് കുമാർ , അഡ്വ . എം. വി ജയദാലി,യു ഡി എഫ് ജില്ലാ ചെയർമാൻ  അഡ്വ. വർഗീസ് മാമൻ , രാജു ഏബ്രഹാം എക്സ് എം. എൽ. എ, ഫൊക്കാന മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫാ . ഡേവിസ് ചിറമ്മേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
നമുക്ക് ഉള്ളതൊക്കെ അപരനും ഉണ്ടാകണം എന്ന ആഗ്രഹമാണ് മനുഷ്യനെ നന്മയുള്ളവരാക്കി മാറ്റുന്നത്. ജോൺ സാമുവലിൻ്റെ പ്രവർത്തനങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. തൻ്റെ നമ മറ്റുള്ളവർക്ക് കൂടി വീതിച്ചു നൽകുന്ന മഹത് കർമ്മമാണ് നൂറ് കാലില്ലാത്ത വ്യക്തികൾക്ക് കാലുകൾ നൽകുന്ന സദ്പ്രവർത്തിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.മറ്റുള്ളവർക്ക് സന്തോഷം പകരാൻ നമ്മുടെ ജീവിതത്തിന് അല്പം ത്യാഗം സഹിക്കാൻ സാധിച്ചാൽ അതാണ് വലിയ കാര്യമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ഫാ. ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.യേശുക്രിസ്തു  മറ്റുള്ളവരുടെ സങ്കടങ്ങൾ ഹൃദയത്തിൽ സ്വീകരിച്ച വ്യക്തിയാണ്. അതുപോലെയാവട്ടെ നിങ്ങളുടെ ഓരോ പ്രവർത്തിയും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 
60 വയസിൽ താഴെയുള്ള 100 വ്യക്തികൾക്കാണ് ഇത്തവണ കൃത്രിമ കാലുകൾ നൽകിയത്.

2011 ൽ അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ കേരളം സന്ദർശിക്കുമ്പോൾ ഒരു കാല് നഷ്ടപ്പെട്ട ഒരു മനുഷ്യനെ കാണുവാൻ ഇടയായി. അപ്പോൾ തൻ്റെ ഹൃദയത്തിൽ ഒരു പ്രേരണ ഉണ്ടായതനുസരിച്ച് ഓരോ വർഷവും നിർധനരായ കാലില്ലാത്ത 10 ആളുകൾക്ക് കൃത്രിമക്കാൽ നൽകി സഹായിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ 2014 ൽ തൻ്റെ സ്വന്തം സാമ്പത്തികം കൊണ്ട് കോശി വർഗീസിൻ്റെ സഹകരണത്തോടെ ലൈഫ് ആൻഡ് ലിംബ് എന്ന സംഘടന രൂപീകരിക്കുകയും ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയിൽ നിന്നും ഒരു കാലിന് രണ്ട് ലക്ഷം രൂപ നിരക്ക് വരുന്ന കൃത്രിമ കാലുകൾ വാങ്ങി 20 പേരെ സഹായിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ 20 ൽ നിന്ന് 50 വരെ വ്യക്തികൾക്ക് കാലുകൾ നൽകി. 2024 ൽ 100 വ്യക്തികൾക്ക് നൽകുവാൻ തീരുമാനിച്ചു . കേരളത്തിൻ്റെ എല്ലാ ജില്ലകളിൽ നിന്നും , കേരളത്തിന് പുറത്ത് തമിഴ്നാട് , ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുമായി നൂറ് പേരെ കണ്ടത്തി കാലുകൾ നൽകുന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. പ്രസ്തുത ചടങ്ങിൽ ലൈഫ് ആൻഡ് ലിംബിൻ്റെ ആഭിമുഖ്യത്തിൽ ജോളി ജോൺ ബാംഗ്ളൂർ രചിച്ച " പ്രതീക്ഷയുടെ ചുവടുകൾ" എന്ന പുസ്തകം ഫാ. ബോബി ജോസ് കട്ടിക്കാട് പ്രകാശനം ചെയ്തു. ജോൺസൺ സാമുവലും കുടുംബവും, ലൈഫ് ആൻഡ് ലിംബ് മാനേജിംഗ് ഡയറക്ടർ കോശി വർഗീസ് , മാനേജർ ജോളി ജോൺ, ബോർഡ് അംഗങ്ങളായ ഫ്രെഡി ലൂയിസ് , സുരേഷ് കുമാർ, പ്രവീൺ ഇറവങ്കര , രാജൻ കൈപ്പള്ളിൽ, സതീഷ് ഫിലിപ്പ് എന്നിവർ പരിപ്പുകൾ നിയന്ത്രിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.