ചിക്കാഗോ: ചിക്കാഗോ ബെൻസൻവിൽ തിരുഹൃദയക്നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഓശാനഞായറാഴ്ച രാവിലെ 8 മണിക്ക് മലയാളത്തിലും രാവിലെ 10 മണിക്ക് മലയാളത്തിലും ഇംഗ്ലീഷിലും തിരുകർമ്മങ്ങൾ നടത്തപ്പെടും.പെസഹാവ്യാഴദിനത്തിൽ വൈകുന്നേരം ഏഴുമണിയ്ക്കായിരിക്കും കാൽകഴുകൽ ശുശ്രൂഷയുൾപ്പെടെയുള്ള തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ക്രമികരിച്ചിരിക്കുന്നത്. രാവിലെ 10 മണിയ്ക്ക് മലയാളത്തിലും വൈകിട്ട് 6 മണിയ്ക്ക് ഇംഗ്ലീഷിലും തിരുക്കർമങ്ങൾ ആരംഭിക്കും. ദുഃഖശനിയുടെ തിരുക്കർമങ്ങൾ ശനിയാഴ്ച രാവിലെ10 മണിയ്ക്കായിരിക്കും. ഈസ്റ്റർ വിജിൽ ശുശ്രൂഷകൾ നടക്കുന്നതും മലയാളത്തിലും ഇംഗ്ലീഷിലും ആയിട്ടാണ്. ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഇംഗ്ലീഷിലും 7മണിയ്ക്ക് മലയാളത്തിലും ഉയിർപ്പിന്റെ തിരുക്കർമങ്ങൾ നടക്കും. ഈസ്റ്റർ ദിനം ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കും. ബെൻസൻവിൽ ദേവാലയം സ്വന്തമായി ലഭിച്ചതിനു ശേഷമുള്ള ആദ്യ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങൾ ദേവാലയ എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.