ചിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന മാര്‍ച്ച് 30-ാം തീയതി ഡെസ്പ്ലെയിന്‍സിലുള്ള ഫീല്‍ഡ്മാന്‍ ജിംനേഷ്യത്തില്‍ വെച്ച് കൈരളി ലയണ്‍സ് ക്ലബിന്‍റെ മൂന്നാമത് സ്പ്രിങ് വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് നടത്തപ്പെടുന്നു. അന്തരിച്ച വോളിബോള്‍ കായികപ്രേമി ഏബ്രഹാം ടി. മാത്യുവിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഇത്തവണ ടൂര്‍ണ്ണമെന്‍റ് വേദി ഒരുങ്ങുന്നത്.
ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറിലധികം വോളിബോള്‍ കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവിധ തലത്തിലുള്ള മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 40 വര്‍ഷമായി നിലകൊള്ളുന്ന കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ് അഭിരുചിയുള്ള യുവതലമുറയ്ക്ക് പരിശീലനം നല്കി വളര്‍ത്തിയെടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ലബ് പ്രസിഡണ്ട് പ്രിന്‍സ് തോമസ്, സെക്രട്ടറി ബിജോയി കാപ്പന്‍, ട്രഷറര്‍ നിമ്മി തുരുത്തിവേലില്‍, വൈസ് പ്രസിഡണ്ട് സനീഷ് തോമസ്, ജോ. സെക്രട്ടറി ഷിബു, ടൂര്‍ണ്ണമെന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സിബി കദളിമറ്റം, റിന്‍റു ഫിലിപ്പ്, റയാന്‍ തോമസ്, മാത്യു തട്ടാമറ്റം എന്നിവരുമായി ബന്ധപ്പെടുക.